20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി 16കാരന്‍

ഛണ്ഡിഗഡ്: പതിനാറു വയസുകാരന്‍ അഞ്ചു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഹരിയാനയിലാണ് സംഭവം. 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. എന്നാല്‍, പൊലീസ് വിവരം അറിഞ്ഞെന്ന് മനസ്സിലാക്കിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പ്രതി.

ബുധനാഴ്ച വൈകുന്നേരമാണ് ഇയാള്‍ വീടിനു പുറത്തു കളിച്ചു കൊണ്ടിരിക്കുക ആയിരുന്ന പെണ്‍കുട്ടിയെ തന്റെ കൂടെ കൊണ്ടു പോയത്. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരം അയല്‍ക്കാരും തെരച്ചില്‍ നടത്തി. ഇതിനിടയില്‍ അയല്‍ക്കാരന്റെ ഫോണിലേക്ക് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍വിളി എത്തുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ കടയിലെ ജോലിക്കാരന്റെ ഭാര്യയുടെ സഹോദരാണ് പ്രതി.വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്?.

SHARE