നടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിക്കുന്നു, ആത്മഹത്യയുടെ വക്കിലാണ് താനെന്ന് യുവതിയുടെ ഫെയ്സ്ബുക്ക് ലൈവ്

തിരുവനന്തപുരം: തന്റെ പേരില്‍ അശ്ലീലമായ പേരില്‍ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മോശം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി യുവതി രംഗത്ത്. മഞ്ചേരിക്കാരിയായ ഹഫ്സാന കാസിം എന്ന യുവതിയാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ താന്‍ നേരിടുന്ന പ്രശ്നം വിശദീകരിച്ച് രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശക്കാരിയായി ചിത്രീകരിക്കുന്നതില്‍ മനംനൊന്തു കൊണ്ടാണ് യുവതി രംഗത്തെത്തിയത്. സിനിമകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് താനെന്നാണ് ഹഫ്സാന പറയുന്നത്.

വിദേശത്തുള്ളവരാണ് തന്നെ അധിക്ഷേപിച്ചു കൊണ്ടുള്ള വാട്സ് ആപ്പ് പോസ്റ്റുകള്‍ക്ക് പിന്നിലെന്നാണ് മഞ്ചേരിക്കാരിയായ ഹഫ്സാന പറയുന്നത്. തന്റെ വീട്ടുകാര്‍ മാത്രമാണ് പിന്തുണയ്ക്കുന്നതെന്നും നിരന്തരമായി തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും യുവതി ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നു. ചില സുഹൃത്തുക്കള്‍ പറഞ്ഞാണ് വാട്സ് ആപ്പ് പ്രചരണത്തിന്റെ കാര്യം താന്‍ അറിഞ്ഞതെന്ന് യുവതി പറയുന്നു.

00971521655402 ഈ നമ്പര്‍ ഉപയോഗിക്കുന്ന അബുദാബിയിലുള്ള നിസാം എന്നയാളാണ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെന്നും ഏറെ സങ്കടകരമായി തോന്നിയ ഒരു കാര്യം അഖിലയെ ഹാദിയയാക്കാന്‍ നടക്കുന്നവരൊന്നും ഇത് കാണുന്നില്ലേ എന്നാണെന്നും ഇവര്‍ പരാതിപ്പെടുന്നു. സ്വന്തം മാതാപിതാക്കളും കൂടപ്പിറപ്പുകളും കുറ്റവാളികളാണെങ്കില്‍ പോലും അവര്‍ക്ക് നന്മ ചെയ്യണം എന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ തന്നെ ഇതു ചെയ്യണം. ആ വാട്സാപ്പ് ഗ്രൂപ്പില്‍ ഞാന്‍ കണ്ട ആളുകളില്‍ കൂടുതലും ഞാന്‍ നിലകൊള്ളുന്ന ഒരു വിഭാഗത്തിലാണെന്നു കാണുമ്പോള്‍ എനിക്കു ഞാന്‍ ജനിച്ച ഒരു ചുറ്റുപാടിനോടും വിശ്വാസങ്ങളോടും വിഷമവും ദേഷ്യവുമല്ല മറിച്ച് സഹതാപമാണു തോന്നുന്നത്..സ്വന്തം കൂടപ്പിറപ്പിന്റെ അഭിമാനത്തെ സംരക്ഷിക്കാന്‍ കഴിയാതെ നട്ടെല്ലു വളച്ചു നില്‍ക്കുന്നവരാണ് ഹാദിയക്കു വേണ്ടി വേണ്ടി വാദിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു… ഇനിയും മനുഷ്യത്വം മരിക്കാത്തവരുണ്ടെങ്കില്‍ ഇവനെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരൂ… എനിക്കും നീതി തരൂ…. ഫഹ്സാന ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/hafsana.kasim.10/videos/399594453832003/

Posted by Hafsana Kasim on Wednesday, December 6, 2017

Posted by Hafsana Kasim on Wednesday, December 6, 2017

Posted by Hafsana Kasim on Wednesday, December 6, 2017

SHARE