പടയൊരുക്കം സമാപന സമ്മേളന 14ന് : രാഹുല്‍ ഗാന്ധി പങ്കെടുക്കും, ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കും

തിരിവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ ‘ പടയൊരുക്കം ‘ യാത്രയുടെ സമാപന സമ്മേളനം 14ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഡിസംബര്‍ ഒന്നിനാണ് ശംഖുമുഖം കടപ്പുറത്ത് സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സമാപന സമ്മേളനം മാറ്റിവെക്കുകയായിരുന്നു. വമ്പിച്ച ജന പങ്കാളിത്തം ജാഥക്ക് ഉണ്ടായിരുന്നതായി ചെന്നിത്തല പറഞ്ഞു.

അതേസമയം ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ ദുരിതബാധിതരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴാണ് പ്രദേശത്തെ ദുരിത ബാധിതരെ രാഹുല്‍ സന്ദര്‍ശിക്കുക. ഡിസംബര്‍ പതിനാലിനാണ് പടയൊരുക്കത്തിന്റെ സമാപന സമ്മേളനം.

വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷമാകും പടയൊരുക്കം സമാപന സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുക.

SHARE