ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

ജയ്പുര്‍: ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു. യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

കൊല്ലപ്പെട്ടത് മുഹമ്മദ് ബട്ട് ഷെയ്ഖ് എന്ന യുവാവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ മൃതദേഹം പകുതി കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനരികില്‍ നിന്ന് മര്‍ദ്ദിക്കാനുപയോഗിച്ചതെന്ന് കരുതുന്ന കാര്‍ഷികോപകരണങ്ങളും യുവാവിന്റെ ബൈക്കും ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസിയായ ശംഭുലാല്‍ രേഗര്‍ ആണ് കൊലപാതകം നടത്തിയത്.

ജോലി നല്‍കാമെന്നു പറഞ്ഞ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവരികയും മഴു ഉപയോഗിച്ച് ശരീരത്തില്‍ വെട്ടി നിലത്തു വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് തീകൊളുത്തി. ആക്രമത്തില്‍ നിലത്തുവീണ അഫ്രസുല്‍ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൊലപാതകി വീഡിയോയില്‍ സംസാരിക്കുന്നുമുണ്ട്. കൊലപാതകം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ശംഭുലാലിന്റെ സുഹൃത്താണ്.

SHARE