നടിമാര്‍ എന്തെങ്കിലും തുറന്നുപറഞ്ഞാല്‍ ബോളിവുഡില്‍ നിരവധി നായകന്‍മാര്‍ക്കു പണിയില്ലാതാകും; തുറന്നടിച്ച് ബോളിവുഡ് താരം റിച്ച ഛദ്ദ

മുംബൈ: ഹോളിവുഡില്‍ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ തരത്തില്‍ ബോളിവുഡില്‍ തുറന്നുപറച്ചിലുകള്‍ നടന്നാല്‍ നമുക്കു നിരവധി നായകന്‍മാരെ നഷ്ടപ്പെടുമെന്നു തുറന്നടിച്ച് ബോളിവുഡ് താരം റിച്ച ഛദ്ദ. സ്ത്രീപക്ഷ സിനിമകള്‍ എടുക്കുകയും പുരോഗമന വാദികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരുടെ യതാര്‍ഥ മുഖം പുറത്താകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പീഡന വിവരം തുറന്നുപറയുന്നവര്‍ നാണംകെടുന്ന അവസ്ഥയാണ് നമ്മുടെ രാജ്യത്തുള്ളത്. അതിനാല്‍ ഉടനെയൊന്നും ഇത്തരം തുറന്നു പറച്ചിലുകള്‍ പ്രതീക്ഷിക്കേണ്ടെന്നും റിച്ച പറഞ്ഞു. കുറ്റക്കാരന്റെ പേര് വിളിച്ച് പറഞ്ഞ് അയാളെ നാണം കെടുത്തുന്ന രീതി ഉടനെയൊന്നും ഇവിടെ വരാന്‍ സാധ്യതയില്ല. എന്നാല്‍ ഹോളിവുഡില്‍ നടക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ ഇവിടെ നടന്നാല്‍ മൊത്തത്തിലുള്ള അധികാരംകേന്ദ്രങ്ങളില്‍ വരെ മാറ്റം വരാന്‍ അത് കാരണമാകുമെന്നും റിച്ച വ്യക്തമാക്കി.

നിരവധി നായകന്‍മാര്‍ക്കും കുറേ ആളുകള്‍ക്കും അവരുടെ ജോലിയും പാരമ്പര്യവുമെല്ലാം ഇതിലൂടെ നഷ്ടമാകും. ജനങ്ങള്‍ക്ക് അവരെ ആക്രമിക്കാന്‍ പറ്റുന്നത് പാരമ്പര്യം തകര്‍ത്തുകൊണ്ടായിരിക്കും അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിച്ച വ്യക്തമാക്കി.

SHARE