ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ..? ദിവസഫലം (07-12-2017) അറിയാം…

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): ശത്രുക്കളില്‍ നിന്നും ശല്യമുണ്ടാകും, സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടാകും, ഉത്കണ്ഠാജനകമായ വാര്‍ത്തകള്‍ കേള്‍ക്കും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) : സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണമുണ്ടാകും, സാമ്പത്തികമായി നേട്ടം വര്‍ധിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ജോലി സ്ഥലത്ത് സമ്മര്‍ദം വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവം ഉണ്ടാകില്ല, സന്ധ്യയോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു വരും.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം):എല്ലാപ്രകാരത്തിലും ഗുണാനുഭവം ഉണ്ടാകും, സാമ്പത്തിക അച്ചടക്കം പാലിക്കണം, സന്താനങ്ങള്‍ക്ക് ഗുണാനുഭവം.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4):വിചാരിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിനു കാലതാമസം അനുഭവപ്പെടും, കഠിനമായി പരിശ്രമം നടത്തിയാലും ഗുണാനുഭവം ലഭിക്കാന്‍ കാലതാമസം അനുഭവപ്പെടും, സന്ധ്യയോടെ തടസങ്ങള്‍ മാറിക്കിട്ടും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): ചര്‍ച്ചകളില്‍ പങ്കെടുക്കും, പുതിയ പ്രൊജക്റ്റുകള്‍ ആരംഭിക്കും, സാമ്പത്തിക നേട്ടമുണ്ടാകും.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): സമ്മാനങ്ങള്‍ ലഭിക്കും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മേന്മയുള്ള ദിവസം, ഇഷ്ടഭക്ഷണ ലാഭം.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ഭക്ഷ്യവിഷബാധയുണ്ടാകാതെ ശ്രദ്ധിക്കണം, എല്ലാകാര്യത്തിലും തടസങ്ങള്‍ അനുഭവപ്പെടാം, സാമ്പത്തിക അച്ചടക്കം പാലിക്കണം.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : വിചാരിച്ച കാര്യങ്ങളില്‍ തടസമുണ്ടാകും, മാര്‍ഗ തടസമുണ്ടാകും, ദൂരസഞ്ചാരത്തിനും അലച്ചിലിനും സാധ്യത.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ശത്രുക്കളെ തോല്‍പ്പിക്കും, സാമ്പത്തികമായി ലാഭം ഉണ്ടാകും, ഇഷ്ടഭക്ഷണ സമൃദ്ധിയുണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം,പുരുരുട്ടാതി 3/4): കാര്യലാഭവും, സൗഖ്യവും, വസ്ത്രലാഭവും, ആഭരണലാഭവും ഉണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, തൊഴില്‍രംഗത്ത് പുരോഗതി ദൃശ്യമായി തുടങ്ങും.


(ജ്യോതിഷാചാര്യ ഷാജി -9995373305)

pathramonline.com

SHARE