ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരുമോ.. ? ഇന്ന് നിങ്ങള്‍ക്ക് എങ്ങിനെ..? ദിവസഫലം (06-12-2017) അറിയാം

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): ബന്ധുക്കളുമായി കലഹം, മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം, വാഹനസംബന്ധമായി ക്ലേശങ്ങള്‍ അനുഭവപ്പെടാം.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) :കാര്യങ്ങളെല്ലാം അനുകൂലമാകും, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, തൊഴിലില്‍ ഉന്നതിയും ഗുണാനുഭവവും വര്‍ധിക്കും, സന്താനങ്ങള്‍ക്ക് ഗുണാനുഭവം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): തൊഴില്‍പരമായി ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും, ശത്രുക്കള്‍ വര്‍ധിക്കും, അലച്ചിലിനും ദൂര സഞ്ചാരത്തിനും സാധ്യത.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ജോലിയില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടമുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4):ദൂരസഞ്ചാരവും അലച്ചിലും ഉണ്ടാകും, കാര്യങ്ങളില്‍ തടസമുണ്ടാകും, ബന്ധുജനങ്ങളുമായി കലഹിക്കേണ്ടി വരും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2):ബന്ധുജനങ്ങളെ കണ്ടുമുട്ടും, പുതിയ പ്രൊജക്റ്റുകള്‍ക്ക് രൂപം നല്‍കും, എല്ലാ പ്രകാരത്തിലും അനുകൂലം.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): കാര്യങ്ങളെല്ലാം അനുകൂലത്തില്‍ വരും, സുഹൃത്തുക്കളെ സഹായിക്കും, സാമ്പത്തികരംഗം മെച്ചപ്പെടും. സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷമുണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം ഉണ്ടാകും, അകാരണമായ ഭയം അനുഭവപ്പെടും, മാതാവിന് അസുഖം വര്‍ധിക്കും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : ശത്രുക്കളുടെ ശല്യമുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങളില്‍ തടസമുണ്ടാകും, നിര്‍മാണ പ്രവര്‍ത്തികളില്‍ മുടക്കമുണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): കാര്യവിജയമുണ്ടാകും, മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും, തൊഴില്‍രംഗത്ത് മാറ്റമുണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം,പുരുരുട്ടാതി 3/4): തൊഴില്‍മേഖലയില്‍ തടസങ്ങളുണ്ടാകും, ചെലവുകള്‍ അധികരിക്കും, സഹപ്രവര്‍ത്തകരുമായി കലഹത്തിനു സാധ്യത.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):മാനസിക സമ്മര്‍ദം അനുഭവപ്പെടും, സാമ്പത്തികമായി നേട്ടമുണ്ടാകില്ല, പുതിയ അറിവുകള്‍ നേടും.


(ജ്യോതിഷാചാര്യ ഷാജി -9995373305)

pathramonline.com

SHARE