കളിക്കിടെ പന്ത് എറിഞ്ഞത് താരത്തിന്റെ ദേഹത്ത് കൊണ്ടു; ഉടന്‍ വിരാട് കോഹ് ലി ചെയ്തത് (വിഡിയോ കാണാം)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട്ട് കോ ഹ് ലിയെ കുറിച്ച് പൊതുവെ ഉള്ള സംസാരം ദേഷ്യക്കാരനും അഹങ്കാരിയും മാണെന്നാണ്. എന്നാല്‍ ഇത്തരക്കാരിലാണ് സ്‌നേഹവും കരുതലും ഉണ്ടാവുക എന്നതാണ് സത്യം. അതിനുത്തമ ഉദാഹരണമാണ് കോഹ്ലിയുടെ ഈ വിഡിയോ. തന്നെ അഹങ്കാരിയെന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് ഇത് വ്യക്തമാകുന്നത്.

തനിക്ക് പറ്റിയ പിഴവിന് സഹകളിക്കാരനോട് മാപ്പ് ചോദിക്കുകയാണ് കോഹ്ലി ചെയ്തത്. അത് സ്വന്തം ടീമെന്നോ എതിര്‍ ടീമെന്നോ വ്യത്യാസമില്ലാതെയാണ് താരം പ്രവര്‍ത്തിച്ചത്. ആര്‍ അശ്വിന്റെ പന്തില്‍ ലങ്കന്‍ താരം ദിനേശ് ചണ്ഡിമലിന്റെ റണ്‍ ശ്രമം ഇന്ത്യന്‍ നായകന്‍ ഒരു അത്യുഗ്രന്‍ ഡൈവിലൂടെ തടയുന്നു. ഈ സമയം ചണ്ഡിമല്‍ ക്രീസിന് പുറത്തെത്തിയിരുന്നു.
ഒരുനിമിഷം പോലും പാഴാക്കാതെ കോഹ്ലി പന്ത് സാഹയിലേക്ക് എത്തിക്കാന്‍ എറിഞ്ഞു. എന്നാല്‍ കോഹ്ലിയുടെ ഉന്നംപിഴച്ചു. നോണ്‍ സ്ട്രൈക്കര്‍ സദീര ഒഴിഞ്ഞുമാറുന്നതിന് മുമ്പ് പന്ത് ലങ്കന്‍ താരത്തിന്റെ പുറത്ത് കൊണ്ടു. ചെറുതല്ലാത്ത വേദനയുണ്ടാക്കിയെങ്കിലും സദീര ചിരിയോടെയാണ് കോഹ്ലിയെ നോക്കിനിന്നത്. ഉടന്‍ തന്നെ കോഹ്ലി സദീരയുടെ അടുത്തെത്തി മാപ്പ് പറയുകയും ചെയ്തു.

356/9 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംങ് തുടങ്ങിയ ശ്രീലങ്കയ്ക്ക് 17 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു. എയ്ഞ്ചലോ മാത്യൂസിന്റേയും നായകന്‍ ചണ്ഡീമലിന്റോയും സെഞ്ചുറിയുടെ മികവാണ് ലീഡ് കുറയ്ക്കാന്‍ ലങ്കയെ സഹായിച്ചത്. രണ്ടാം ഇന്നിംങ്സില്‍ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്.

SHARE