പുതുവര്‍ഷത്തില്‍ വിപണി കീഴടക്കാന്‍ മാരുതി സ്വിഫ്റ്റ് എത്തും

ജനപ്രിയ വാഹനം മാരുതി സ്വിഫ്റ്റ് ഫെബ്രുവരിയില്‍ അവതരിക്കും. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സോപയിലായിരിക്കും പുത്തന്‍ തലമുറ സ്വിഫ്റ്റ് മറയ്ക്ക് പുറത്തെത്തുക. യൂറോപ്പ്, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളിലാണ് പുതിയ സ്വിഫ്റ്റ് നിലവില്‍ ലഭ്യമായിരിക്കുന്നത്. ഇന്ത്യയിലെ റോഡ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ചില മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ തലമുറ സ്വിഫ്റ്റ് ഇന്ത്യയിലെത്തുന്നത്.

1.4 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍ജിനാണ് രാജ്യാന്തര സ്വിഫ്റ്റിന് കരുത്തേകുന്നതെങ്കിലും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും പുതിയ സ്വിഫ്റ്റിന് കരുത്തേകുക. 1.3 ലിറ്റര്‍ എന്‍ജിനു പകരം മാരുതി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ സ്വിഫ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുമെന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും കമ്പനി ഇതേകുറിച്ചൊന്നും വ്യക്തമാക്കിയിട്ടില്ല.

SHARE