കുറ്റപത്രം വൈകിയത് ദിലീപിനെ രക്ഷിക്കാന്‍ ; മുടക്കിയത് 60 കോടി മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം വൈകിയത് ദിലീപിനെ രക്ഷിക്കാനാണെന്ന് ആരോപണം. ഇതിനായി 60 കോടിയോളം രൂപ ചില ഉന്നതന്‍മാര്‍ ചെലവഴിച്ചെന്നുമാണ് പ്രമുഖനായ സിനിമാ ലേഖകന്റെ പുതിയ വെളിപ്പെടുത്തല്‍. കുറ്റപത്രം വൈകിച്ചതിലൂടെ ദിലീപിന് രക്ഷപെടാനുള്ള ലൂപ്പ് ഹോളുകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നും ഇയാള്‍ ആക്ഷേപിക്കുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കി ദിലീപിനെ വിട്ടയയ്ക്കാന്‍ 100 കോടിയാണ് ചിലര്‍ ചോദിച്ചതെന്നും 50 കോടിയില്‍ കാര്യങ്ങള്‍ സെറ്റിലാക്കിയെന്നും കേള്‍ക്കുന്നു.
ദിലീപിന് ജാമ്യം കിട്ടിയത് മുതല്‍ ഇതിനുള്ള ചരട് വലികള്‍ തുടങ്ങിയിരുന്നു. സംശയത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കി ദിലീപിനെ രക്ഷപെടുത്തി വിടത്തക്കവിധം രേഖകള്‍ ഉണ്ടാക്കാനാണ് പണം നല്‍കിയത്. ഒരു ദൂതന്‍ വഴി ചെന്നൈയിലോ, വിദേശത്തോ വെച്ച് പണം കൈമാറിയെന്നാണ് ഈ മാധ്യമപ്രവര്‍ത്തകന്‍ ആരോപിച്ചു. അതേസമയം ഇടനിലക്കാര്‍ വന്‍തുക കൈപ്പറ്റിയതായും പറയുന്നു. കണ്ട് പിടിക്കാനാകാത്ത വിധത്തില്‍ രഹസ്യമായാണ് പണം കൈമാറിയതെന്നും രാഷ്ട്രീയക്കാര്‍ക്കും ചില അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമായി പണം നല്‍കുമെന്നാണ് അറിയുന്നത്.
അന്വേഷണഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാനാണെന്നും ഇയാള്‍ പറയുന്നു. ദിലീപിന് അനുകൂലമായി സംസാരിക്കാന്‍ ചാനലുകള്‍ കയറിയിറങ്ങിയതിന് പണം ചെലവായിട്ടുണ്ടെന്നും ദിലീപ് അതിന് പ്രതിഫലം നല്‍കുകയാണെങ്കില്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് പരസ്യമായി പറഞ്ഞിട്ടുണ്ട്. അതിനര്‍ത്ഥം ദിനേശ് കൂലിക്കാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമാണെന്നും ഇദ്ദേഹം പറയുന്നു.
85 ദിവസം ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ കോടികളാണ് ചെലവഴിച്ചത്. ഈ സമയം വാദിച്ചവരില്‍ പലര്‍ക്കും പണം നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. ഇവരുടെ പേരുകളില്‍ മറ്റ് പലരും പണം വാങ്ങിയെന്നും ഇത് തന്നെ കോടികള്‍ വരും. പുറ്തതുള്ള ശത്രുക്കളേക്കാള്‍ അപകടകാരികളാണ് കൂടെയള്ളവരെന്ന് പലരും ദിലീപിനോട് പറഞ്ഞതായും വാര്‍ത്തകളുണ്ട്. എന്നാല്‍ കേസില്‍ നിന്ന് രക്ഷപെടുന്നത് വരെ ഇതിലൊന്നും ശ്രദ്ധിക്കാന്‍ ദിലീപിന് താല്‍പര്യമില്ല.

SHARE