ചെയ്യുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകുമോ..? സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കപ്പെടുമോ..? നിങ്ങളുടെ ഇന്ന് (04-12-2017)…

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും, ജോലിയില്‍ അംഗീകാരവും സമൂഹത്തില്‍ മാന്യതയുമുണ്ടാകും. സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാനാകും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2): കാര്യങ്ങള്‍ തടസമുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നടക്കുന്നതിന് കാലതാമസം നേരിടും, അലച്ചിലിനും ദൂരസഞ്ചാരത്തിനും സാധ്യത.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4):കാര്യവിജയമുണ്ടാകും. ഇഷ്ടഭക്ഷണ സമൃദ്ധി, ബന്ധുസമാഗമം, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടല്‍ എന്നിവക്കു സാധ്യത

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ദൂരസഞ്ചാരവും അലച്ചിലും സാമ്പത്തിക നഷ്ടവും അനുഭവപ്പെടാം.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4): ബന്ധുസമാഗമവും ധനലാഭവും വസ്ത്രലാഭവും ഇഷ്ടഭക്ഷണ സമൃദ്ധിയും കാര്യവിജയും ഉണ്ടാകും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): ധലാഭമുണ്ടാകും, ബന്ധുക്കള്‍ വിരുന്നിനെത്തും, ദേവാലയ ദര്‍ശനം നടത്തും, ശത്രുക്കളെ കീഴടക്കും.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): ഉദരവൈഷമ്യം ഉണ്ടാകും, ശത്രുശല്യം വര്‍ധിക്കും, എല്ലാരംഗത്തും അകാരണ തടസം ഉണ്ടാകും, ദൂരസഞ്ചാരത്തിനും അലച്ചിലിനും സാധ്യത.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): അഗ്‌നിസംബന്ധമായ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം, വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും, സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകും,ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവയുണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): സാമ്പത്തികമായി അനുകൂല ദിനം, ഉന്നത സ്ഥാനീയരുമായി പരിചയപ്പെടാന്‍ അവസരം, വാഹന ലാഭം ഉണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):സാമ്പത്തികമായി മേന്മയുണ്ടാകില്ല, അലച്ചിലുണ്ടാകും, ദീര്‍ഘസഞ്ചാരം നടത്തേണ്ടി വരും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): സാമ്പത്തികമായി നേട്ടമുണ്ടാകില്ല, അലച്ചില്‍ ഉണ്ടാകും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.


(ജ്യോതിഷാചാര്യ ഷാജി -9995373305)

pathramonline.com

SHARE