ആരാധകര്‍ കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ പിറന്നു

കൊച്ചി: ആരാധകര്‍ കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ പിറന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളില്‍ മുംബയ് സിറ്റി എഫ്.സിയ്‌ക്കെതിരെ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ പിറന്നത്. ഇയാന്‍ ഹ്യൂമിന് പകരമിറങ്ങിയ മാര്‍ക്ക് സിഫ്‌നോസാണ് പതിനാലാം മിനുട്ടില്‍ ഗോള്‍ നേടിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മുംബയ് ഗോള്‍ വലയിലേക്ക് ആക്രമിച്ച് തുടങ്ങിയ കൊമ്ബന്‍മാര്‍ മികച്ച കളിയാണ് പുറത്തെടുത്തത്. വലതു വിങ്ങില്‍ നിന്നും മലയാളി താരം റിനോ ആന്റോ ഉയര്‍ത്തിയടിച്ച പന്ത് സിഫ്‌നോസ് ഗോള്‍ വലയിലേക്ക് തട്ടിയിടുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ഗോള്‍ രഹിത സമനിലയിലാണ് അവസാനിച്ചത്. രണ്ടു മല്‍സരത്തിലും ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടതിനാല്‍ രണ്ടു പോയിന്റുകള്‍ നേടാനായെങ്കിലും ബ്ലാസ്റ്റേഴ്?സ് ആരാധകര്‍ക്ക് നിരാശയായിരുന്നു കഴിഞ്ഞ മത്സരങ്ങള്‍. എന്നിട്ടും ടീമിന് പിന്തുണയുമായി അമ്ബതിനായിരത്തിലധികം കാണികള്‍ സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. ഇന്ന് മുംബയ്‌ക്കെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇയാം ഹ്യൂമിനെ ഒഴിവാക്കിയാണ് കളിക്കാനിറങ്ങുന്നത്. പകരം മാര്‍ക്ക് സിഫ്‌നോസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സി.കെ.വിനീത്, ബെര്‍ബറ്റോവ്, റിനോ ആന്റണി എന്നിവരും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

SHARE