അയാള്‍ എന്റെ നെഞ്ചിലേക്കു തന്നെ നോക്കിയിരുന്നു… ഇരുപതു വയസുള്ളപ്പോള്‍ തന്നോട് കാസ്റ്റിംഗ് ഡയറക്ടര്‍ പെരുമാറിയ വിധം വെളിപ്പെടുത്തി വിദ്യ ബാലന്‍

മുംബൈ: വസ്ത്രധാരണത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലും നിരന്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നവരാണ് നടിമാര്‍. ഇക്കൂട്ടത്തില്‍ ഒരുവില്‍ തുറന്നുപറച്ചില്‍ നടത്തുന്ന നടിയാണ് വിദ്യാ ബാലന്‍. തടിച്ച ശരീരത്തിന്റെ പേരില്‍ തടിച്ചി എന്ന വിളികള്‍ക്ക് പലതവണ താന്‍ വിധേയയായിട്ടുണ്ടെന്നാണു വിദ്യ പറയുന്നത്.

ടിവി ഷോയുടെ ഓഡീഷന് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും വിദ്യ പറയുന്നു. അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്? അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്- വിദ്യ പറയുന്നു.

നേരത്തെ, വിദ്യയുടെ പുതിയ ചിത്രമായ തുമാരി സുലുവിന്റെ പ്രചാരണ പരിപാടികള്‍ക്കിടയില്‍ വിദ്യയുടെ ശരീരഭാരത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ടര്‍ ഉന്നയിച്ച ചോദ്യവും അതിന് വിദ്യ നല്‍കിയ മറുപടിയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

SHARE