ഉയിരിന്‍ നദിയേ ഒഴുകും മായാനദിയേ… ആഷിക് അബു-ടൊവീനോ കൂട്ടുകെട്ടിന് മാസ്മരിക സംഗീതമൊരുക്കി റെക്‌സ് വിജയന്‍

കൊച്ചി: റാണി പദ്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മായാനദി’. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ‘മായാനദി’യിലെ ആദ്യഗാനം പുറത്തെത്തി. ‘ഉയിരിന്‍ നദിയേ ഒഴുകും മായാനദിയേ..’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. റെക്സ് വിജയനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം എന്ന പ്രത്യേകത ‘മായാനദി’ക്കുണ്ട്. ഛായാഗ്രഹണം ജയേഷ് മോഹന്‍, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവര്‍ നിര്‍വഹിക്കും. ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായി തിയറ്ററുകളിലെത്തും.

അതേസമയം ടൊവിനോ അഭിനയിക്കുന്ന ‘അഭിയുടെ കഥ അനുവിന്റെയും; എന്ന സിനിമയാണ് അടുത്തതായി അണിയറയില്‍ ഒരുങ്ങുന്നത്. യാത്രയ്ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ ചിത്രമെന്നാണ് സൂചന.

SHARE