ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍… വിരാട് കോഹ്ലിയെ പുകഴ്ത്തി കെവിന്‍ പീറ്റേഴ്‌സണ്‍, പിന്തുണയുമായി മുന്‍ നായകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പുകഴ്ത്തി ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. കോഹ്ലിയുടെ തലമുറയിലെ ഏറ്റവും വലിയ ബാറ്റ്‌സ്മാനാണ് അദ്ദേഹമെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. നിലവിലുളള ഏതൊരു ബാറ്റ്‌സ്മാനേക്കാളും വ്യത്യസ്ഥമായ തലത്തിലാണ് കോഹ്ലി ഉളളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇംഗ്ലണ്ട് മുന്‍ താരം മൈക്കള്‍ വോണും പീറ്റേഴ്‌സന്റെ വാക്കിനെ അനുകൂലിച്ചെത്തി. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണ് കോഹ്ലിയെന്ന് വോണ്‍ ട്വീറ്റ് ചെയ്തു.

ചരിത്ര റെക്കോര്‍ഡുകളെ വീണ്ടും വീണ്ടും പഴങ്കഥയാക്കി കുതിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ബാറ്റ്സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും ഒരേ പോലെ തിളങ്ങുന്ന കോഹ്ലി നാഗ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി പ്രകടനത്തോടെ ചില പുത്തന്‍ റെക്കോര്‍ഡുകളും സ്വന്തം പേരിലെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നായകന്‍ വീണ്ടും ഇരട്ടശതകം കുറിച്ചത്.

SHARE