ഇന്ന് നിങ്ങള്‍ക്ക് ഗുണമോ…, ദോഷമോ..? (03-12-2017)

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വീണ്ടു വിചാരമുണ്ടാകും, എല്ലായിടത്തും ചെറിയ തടസങ്ങള്‍ അനുഭവപ്പെടും, അലച്ചിലിനും ദീര്‍ഘയാത്രയ്ക്കും സാധ്യത.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) : ഇഷ്ടഭക്ഷണ ലഭ്യത, കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും, വീട്ടുകാരുമായി കൂടുതല്‍ ഇടപഴുകാന്‍ സാധിക്കും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): കാര്യങ്ങള്‍ക്ക് അകാരണ തടസം നേരിടും, ചെലവുകള്‍ അധികരിക്കും, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ ബുദ്ധിമുട്ടും.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ബന്ധുക്കളും സുഹൃത്തുക്കളുമായി അവധി സമയം ചെലവഴിക്കും, കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4):തൊഴിലില്‍ മേന്മയുണ്ടാകും, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും, എല്ലാപ്രകാരത്തിലും അനുകൂല സാഹചര്യമുണ്ടാകും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): ബന്ധുജനങ്ങളെ കണ്ടുമുട്ടും, ഉദരസംബന്ധമായി പ്രശ്‌നങ്ങളുണ്ടാകും, ദൂരസഞ്ചാരമുണ്ടാകും.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): ശത്രുശല്യം വര്‍ധിക്കും, എല്ലാരംഗത്തും അകാരണ തടസം ഉണ്ടാകും, ദൂരസഞ്ചാരത്തിനും അലച്ചിലിനുംസാധ്യത.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ഇഷ്ടഭക്ഷണ സമൃദ്ധിയും സുഖശയനലാഭവും ഉണ്ടാകും, കലാകാരന്മാര്‍ക്ക് അനുകൂല ദിനം.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : സാമ്പത്തികരംഗം മെച്ചപ്പെടും, ശത്രുക്കളെ തോല്‍പ്പിക്കും, ഇഷ്ടഭക്ഷണം ലഭിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): പലവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകും, ആരോഗ്യപകരമായി ഗുണാനുഭവം ഉണ്ടാകില്ല. സാമ്പത്തിക രംഗത്തും പ്രശ്‌നങ്ങള്‍ വര്‍ധിക്കും, സന്ധ്യയോടെ തടസങ്ങള്‍ മാറിക്കിട്ടും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം,പുരുരുട്ടാതി 3/4): കുടുംബത്തില്‍ കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, മാതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം, നാല്‍ക്കാലികള്‍ക്കു നാശം സംഭവിക്കും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): അകന്നു നിന്നവര്‍ അടുത്തു വരും, സാമ്പത്തിക രംഗം മെച്ചപ്പെടും, ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും.


(ജ്യോതിഷാചാര്യ ഷാജി -9995373305)

pathramonline.com

SHARE