പുര കത്തുമ്പോള്‍തന്നെ വാഴവെട്ടി, അടി വാങ്ങുമെന്നു നാട്ടുകാര്‍… തീരദേശ വാസികളോട് രാഷ്ട്രീയം പറഞ്ഞ കോണ്‍ഗ്രസ് നേതാവിനെ നാട്ടുകാര്‍ വിരട്ടി ഓടിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം പേറുന്ന തീരദേശ വാസികളോട് രാഷ്ട്രീയം പറഞ്ഞ കോണ്‍ഗ്രസ് നേതാവിന് നാട്ടുകാരുടെ ശകാരം. ഇന്നലെ ഉച്ചയോടെയാണ് വിഴിഞ്ഞത്ത് പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ച നേതാവിനെ നാട്ടുകാര്‍ തന്നെ വിരട്ടി ഓടിച്ചത്. മന്ത്രി മേഴ്സികുട്ടിയമ്മയെ കുറ്റപ്പെടുത്തിക്കൊണ്ട് കൊണ്ട് സംസാരിക്കുകയായിരുന്നു ഖദര്‍ദാരിയായ നേതാവ്.

ആള്‍കൂട്ടത്തിനിടയില്‍ ഉണ്ടായിരുന്ന ആരോ വീഡിയോ എടുക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ സംസാരിക്കാന്‍ തുടങ്ങി. ഇങ്ങനെ നിന്നാല്‍ പോര. കടലില്‍ പോയ നമ്മുടെ ആളുകളെ തിരിച്ച് കിട്ടണമെങ്കില്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കണം, കത്തിക്കണം എന്നൊക്കെയായിരുന്നു നേതാവിന്റെ വാക്കുകള്‍.

ഒരേ മനസോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളുകളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ തുണിഞ്ഞിറങ്ങിയ ഖദര്‍ദാരിയെ ഇതോടെ ആളുകള്‍ വളഞ്ഞു. ഇവിടെ രാഷ്ട്രീയം കളിക്കരുത്. അങ്ങനെ രാഷ്ട്രീയം കളിയ്ക്കാന്‍ വന്നാല്‍ അടി വാങ്ങും എന്ന് അവര്‍ തിരിച്ചു പ്രതികരിച്ചതോടെ കോണ്‍ഗ്രസ് നേതാവ് പതുക്കെ മുങ്ങുകയായിരുന്നു. കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ സാന്നിധ്യത്തിലായിരുന്നു അനുയായികളുടെ ഈ കുത്തി തിരിപ്പ് ശ്രമം.

SHARE