ദുരിതമേഖലയില്‍ മുഖ്യമന്ത്രി എന്തേ പോയില്ല… ചോദ്യം കേട്ട് മന്ത്രി കടകംപള്ളിക്കു കലിയിളകി; ചാനല്‍ ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയി….

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും കടല്‍ക്ഷോഭവും ദുരിതം വിതച്ച തിരുവനന്തപുരത്തെ ദുരിതബാധിത മേഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ പ്രകോപിതനായി മന്ത്രി കടകംപള്ളി സുരന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ദുരന്തഭീതിയിലായ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാട് പരക്കെ വിമര്‍ശിക്കപ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി പ്രകോപിതനായതും ചര്‍ച്ച ബഹിഷ്‌കരിച്ചതും.

അലമുറയിട്ട് കരയുന്ന ആളുകളുടെ അടുത്തെല്ലാം മുഖ്യമന്ത്രി എത്തണമെന്ന് വാശിപിടിക്കുന്ന ബാലിശമാണെന്ന് ചര്‍ച്ചയില്‍ പറഞ്ഞ കടകംപള്ളി പറഞ്ഞപ്പോള്‍ ആ വാശി ജനാധിപത്യത്തിലെ അവകാശല്ലേ എന്ന് വാര്‍ത്താ അവതാരക ചോദിച്ചു. അതൊരു വല്ലാത്ത വാശിയാണെന്നും അനാവശ്യ വാശിയാണെന്നുമാണ് കടകംപള്ളി മറുപടിയായി നല്‍കി. പോകേണ്ട ആളുകളെല്ലാം കൃത്യമായി പോകുന്നുണ്ട്. എത്തേണ്ട ആളുകളെല്ലാം എത്തുന്നുണ്ട്. അവരെ ആശ്വസിപ്പിക്കുന്നുണ്ട്. കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ചെന്നാലെ പൂര്‍ണമാകൂ എന്നൊന്നും കരുതേണ്ട കാര്യമില്ല. മുഖ്യമന്ത്രി പോകേണ്ട സ്ഥലത്ത് മുഖ്യമന്ത്രി കൃത്യമായി പോയിട്ടുണ്ടെന്നും കടകംപള്ളി ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

തുടര്‍ന്ന് അവതാരക കോണ്‍ഗ്രസ് നേതാവ് കെവി തോമസിനോട് പ്രതികരണം ആരാഞ്ഞപ്പോഴാണ് കടകംപള്ളി ചര്‍ച്ച ബഹിഷ്‌കരിച്ചത്.

SHARE