അതിമാനുഷികതയില്ലാതെ സൂര്യ… താനാ സേര്‍ന്ത കൂട്ടം ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗ്, രണ്ടു ദിവസത്തിനുള്ളില്‍ കണ്ടത് അരക്കോടിയിലേറെപ്പേര്‍

ചെന്നൈ: പൊലീസ് വേഷങ്ങള്‍ക്കും അതിമാനുഷിക കഥാപാത്രങ്ങള്‍ക്കും തല്‍ക്കാലത്തേക്ക് ഇടവേള നല്‍കിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം സൂര്യ. സൂര്യ ഒരു സാധാരണക്കാരനായി വേഷമിടുന്ന ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. പൊങ്കല്‍ അവധിക്ക് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ വാനോളമാണ്.

ചിത്രത്തിന്റെ ഈയിടെ പുറത്തിറങ്ങിയ ടീസര്‍ യു ട്യൂബില്‍ ട്രന്‍ഡിംഗില്‍ ഒന്നാമതാണ്. 3,530,155 പേരാണ് ഇതുവരെ കണ്ടത്. വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. വിഗ്‌നേഷ് ശിവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. നാനും റൗഡി താന്‍, പോടാ പോടീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഗ്‌നേഷ് ശിവന്‍. സൂര്യയുടെ 35ാമത്തെ ചിത്രമാണിത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കൊമേഡിയന്‍ സെന്തില്‍ മടങ്ങി വരവ് നടത്തുന്ന ചിത്രം കൂടിയാണിത്. രമ്യ കൃഷ്ണന്‍, ശരണ്യ പൊന്‍വണ്ണന്‍, കോവൈ സരള, ആര്‍ജെ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിനിമയിലെ ഗാനങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

SHARE