അച്ഛന്‍ നായര്‍, അമ്മ കാത്തലിക്ക്, അനിയത്തി മുസ്ലിം, എനിക്ക് മതങ്ങളില്‍ വിശ്വാസവുമില്ല… വിവാഹമോചന ശേഷമുള്ള ജീവിതം തുറന്നുപറന്ന് നടി ലെന

കൊച്ചി: തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമായി അഭിനയിക്കുകയും പ്രേക്ഷകരെ വെറുപ്പിക്കാത്തൊരു നടി എന്നാണ് ലെന അറിയപ്പെടുന്നത്. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരയില്‍ എത്തിയ ലെന ഏത് വേഷത്തിലും പ്രത്യക്ഷപ്പെടാന്‍ മടിയില്ലാത്ത നടിയാണ്. വിവാഹമോചനത്തിന് ശേഷം ഇനിയൊരു കൂട്ട് വേണ്ടേ എന്നുള്ള ചോദ്യത്തിന് ഇത്തരം കാര്യങ്ങളൊന്നും താന്‍ ചിന്തിക്കാറില്ലെന്നായിരുന്നു ലെനയുടെ മറുപടി.

എനിക്ക് മതങ്ങളില്‍ വിശ്വാസമില്ല. പക്ഷേ ദൈവത്തില്‍ വിശ്വാസമുണ്ട്. എന്റെ അച്ഛന്‍ നായരാണ്. അമ്മ കാത്തലിക്കും. അനിയത്തി മുസ്ലിമാണ്. ഞങ്ങളുടെ ഫാമിലിയില്‍തന്നെ എല്ലാ മതങ്ങളുമുണ്ട്. ഇവരെല്ലാവരും ഒരേപോലെ എനിക്കിഷ്ടമുള്ളവരുമാണ്. എന്നാലും പണ്ടുതൊട്ടേ മതത്തിന് ഒരു പ്രസക്തിയുമുണ്ടെന്ന് തോന്നിയിട്ടില്ല- ലെന പറയുന്നു. നടിയെ ആക്രമിച്ച സംഭവത്തിനോടു ലെനയുടെ പ്രതികരണം ഇങ്ങനെ- ആകെയൊരു കണ്‍ഫ്യൂഷന്‍ ഉള്ളതായിട്ടേ തോന്നുന്നുള്ളൂ. മൊത്തത്തില്‍ എല്ലാവരും ഇത്തിരി കണ്‍ഫ്യൂസ്ഡായി. അല്ലാതെ നെഗറ്റീവായിട്ടൊരു ഇംപാക്ട് സിനിമയ്ക്ക് വന്നിട്ടില്ല.

എനിക്ക് വിവാഹത്തില്‍ വിശ്വാസമില്ല. എന്നാലും താന്‍ സ്ഥായിയായൊരു മോസ്‌കോ സ്റ്റാച്ചുവോ ഒന്നും അല്ല. ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രവചിക്കാന്‍ പറ്റില്ലെന്നും പിന്നെ എന്തിനാണ് ആലോചിച്ച് ടെന്‍ഷനടിക്കുന്നതെന്നുമാണ് ലെനയുടെ ചോദ്യം.

ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

SHARE