ഇന്ന് നിങ്ങള്‍ക്കെങ്ങനെ… ദിവസഫലം (02-12-2017)

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ചെലവ് അധികരിക്കും, സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം വേണം.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) : ബന്ധുക്കളും സുഹൃത്തുക്കളും വീട്ടില്‍ വിരുന്നിനെത്തും, കുടുംബത്തില്‍ മംഗളകര്‍മ്മത്തിനു സാധ്യത, ആലോചിച്ചുറപ്പിച്ച വിവാഹം തീരുമാനത്തിലെത്തും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ദൂര സഞ്ചാരവും അലച്ചിലും ഉണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കില്ല, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യും, സന്ധ്യയോടെ തടസങ്ങള്‍ മാറിക്കിട്ടും.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും സൗഹൃദം പങ്കിടുന്നതിനും സാധ്യത, അനുചിത പ്രവര്‍ത്തികളില്‍ നിന്നും ഒഴിഞ്ഞു മാറും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4):സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകും, കച്ചവടക്കാരെ സംബന്ധിച്ചും മികച്ച ദിനം, കുടുംബത്തില്‍ സന്തോഷം ഉണ്ടാകും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, അനാരോഗ്യത്താല്‍ ബുദ്ധിമുട്ടും, സാമ്പത്തികമായി മെച്ചപ്പെട്ട ദിനമല്ല.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): സാമ്പത്തിക രംഗത്ത് അച്ചടക്കം പാലിക്കണം, കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് ഗുണാനുഭവം ഉണ്ടാകും, കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സാമ്പത്തികരംഗം മെച്ചപ്പെടും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : സാമ്പത്തികമായി മികച്ച ദിനം, കച്ചവടക്കാര്‍ക്ക് കച്ചവടം വിപുലീകരിക്കാനാകും, സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ചെലവുകള്‍ വര്‍ധിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം,പുരുരുട്ടാതി 3/4): ശത്രുക്കളില്‍ നിന്ന് ശല്യമുണ്ടാകും, രോഗം വര്‍ധിക്കും, അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും, അകാരണമായ ഭയം ഉണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ബന്ധുജനങ്ങളെ കണ്ടുമുട്ടും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും, വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്തും.


(ജ്യോതിഷാചാര്യ ഷാജി -9995373305)

pathramonline.com

SHARE