അബിച്ചേട്ടന്റെ ഷോകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്

അകാലത്തില്‍ മരണമടഞ്ഞ നടനും മിമിക്രിതാരവുമായ അബിയെ അനുസ്മരിച്ച് ദുല്‍ക്കര്‍ സല്‍മാന്‍. അബിയുടെ വിടവാങ്ങള്‍ അപ്രതീക്ഷിതമാണെന്ന് ദുല്‍ക്കര്‍ പറഞ്ഞു. അബി ഇക്ക നമ്മളെ ചിരിപ്പിച്ച നല്ല നിമിഷങ്ങളെക്കുറിച്ച് ചിന്താക്കാതിരിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ടി.വി ഷോകളും മറ്റും കണ്ടായിരുന്നു എന്റെ വളര്‍ച്ചയും. വാപ്പച്ചിക്കൊപ്പം വിദേശത്ത് വെച്ച് അദ്ദേഹത്തിന്റെ സ്‌റ്റേജ് ഷോ നേരില്‍ കണ്ടിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രതിഭയും ഭംഗിയും കാലധീതമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഷെയ്ന്‍ മലയാളത്തിലെ തന്നെ മികച്ച പ്രതിഭകളില്‍ ഒരാളാണ്. ഷെയ്‌നിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അബി ഇക്കയെ വളരെ കുറച്ച് പ്രാവിശ്യമേ കണ്ടിട്ടൊള്ളൂ. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ അപ്രതീക്ഷിതമാണ്. അബി ഇക്കയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും ദുല്‍ഖര്‍ പറഞ്ഞു.

SHARE