ഈ കോഹ്ലി ഇങ്ങനെയൊക്കെ ചെയ്യുമോ?……കണ്ടുനിന്ന അനുഷ്‌കയും ഞെട്ടി (വീഡിയോ)

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്റെയും ബോളിവുഡ് നടിയായ സാഗരിക ഘാട്കയുടെയും വിവാഹം കഴിഞ്ഞദിവസമാണ് നടന്നത്. ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന് ശേഷം വമ്പന്‍ വിവാഹ സല്‍ക്കാരം പിന്നീടൊരുക്കുമെന്നും താരം പറഞ്ഞിരുന്നു. തിങ്കളാഴ്ച്ചയായിരുന്നു ഇവരുടെ വിവാഹ റിസപ്ഷന്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും അനുഷ്‌കയും എത്തിയിരുന്നു.

സല്‍ക്കാര വേളയില്‍ ഇരുവരും ആടിപ്പാടി തകര്‍ത്തു. കഴിഞ്ഞ ദിവസം അവാര്‍ഡ് ദാന ചടങ്ങിലും തിളങ്ങിയ ജോഡി ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞാണ് സഹീറിന്റേയും സാഗരികയുടേും വിവാഹ റിസപ്ഷന് എത്തിയത്.ഗ്രേ കളറിലുള്ള സ്യൂട്ട് ധരിച്ചായിരുന്നു വിരാട് പരിപാടിക്കെത്തിയതെങ്കില്‍ വിരാടിനൊപ്പം അനുഷ്‌കയെത്തിയത് ഗ്രേ കളറിലുള്ള ലെഹങ്ക അണിഞ്ഞായിരുന്നു.റിസപ്ഷനിലുടനീളം ക്യാമറക്കണ്ണുകള്‍ വിരാടിനും അനുഷ്‌കയ്ക്കും പുറകെയായിരുന്നു.സിനിമ-ക്രിക്കറ്റ് താരങ്ങളെ കൊണ്ട് നിറഞ്ഞ റിസപ്ഷനില്‍ അനുഷ്‌കയും വിരാടും നിറഞ്ഞു നില്‍ക്കുകയായിരുന്നു.

SHARE