റിച്ചിയിലെ നായികയാണ്..! പക്ഷേ നായകനെ അധികം കാണാന്‍ സാധിച്ചില്ലെന്ന് ശ്രദ്ധ..! നിവിന്‍ സാമാര്‍ട്ട് ആണ്, രാജ്യത്തിനു മുഴവന്‍ പ്രിയങ്കരനാണ്.. അവിസ്മരണീയമായ വ്യക്തിയാണ് !

നിവിന്‍ ഒരു അവിസ്മരണീയമായ വ്യക്തി തന്നെയാണ്. സ്മാര്‍ട്ടാണ്. കാര്യങ്ങള്‍ മനസ്സിലാക്കാനുളള പ്രാപ്തിയുണ്ട്. സിനിമയോട് വല്ലാത്ത അഭിനിവേശവുമുണ്ട്. തെന്നിന്ത്യയ്ക്ക് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ പ്രിയങ്കരനാണ്. ഒരുപാട് വിനയമുള്ള ആളുമാണെന്ന് ശ്രദ്ധ ശ്രീനാഥ് പറയുന്നു.
നിവിന്‍ പോളിയുടെ ആദ്യ തമിഴ് സിനിമയില്‍ നായികയാകുന്നത് ശ്രദ്ധ ശ്രീനാഥാണ. മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ശ്രദ്ധ ശ്രീനാഥ്. കോഹിനൂറിലൂടെ മലയാളത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും ശ്രദ്ധ പിന്നീട് സജീവമായത് തമിഴിലും കന്നഡയിലുമെല്ലാമാണ്. നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രമായ റിച്ചിയിലെ നായികയാണ് ശ്രദ്ധ…
നായികയാണെങ്കിലും ചിത്രത്തില്‍ നായകനുമൊത്ത് സ്‌ക്രീനില്‍ ഏറെയൊന്നും പ്രത്യക്ഷപ്പെടുന്നില്ല ശ്രദ്ധ എന്നാണ് പുറത്തുവരുന്ന വിവരം. സ്‌ക്രീനില്‍ മാത്രമല്ല, സെറ്റിലും നിവിനൊപ്പം ഏറെ സമയം ചെലവിടാന്‍ കിട്ടിയിരുന്നില്ലെന്ന് പറയുന്നു ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ ശ്രദ്ധ.
നിവിനൊപ്പം എനിക്ക് കുറച്ച് സീനുകളേ ഉണ്ടായിരുന്നുള്ളൂ. നായികയാവുമ്പോള്‍ നായകനൊപ്പം കൂടുതല്‍ സീനുകളും പാട്ടും നൃത്തവും പ്രണയവുമെല്ലാം വേണമെന്ന പൊതുധാരണയ്ക്ക് വിപരീതമാണിത്. നമ്മുടെ സങ്കല്‍പത്തിനൊത്ത ഒരു നായികയല്ലെന്ന് ഞാന്‍ പറയുന്നില്ല. ഒന്നിച്ച് അധികം സീനുകള്‍ ഇല്ലാത്തതുകൊണ്ട് സെറ്റിലും നിവിനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ കിട്ടിയിരുന്നില്ല. സെറ്റിനേക്കാള്‍ കൂടുതല്‍ സമയം ഞങ്ങള്‍ പുറത്ത് അവാര്‍ഡ് ചടങ്ങുകളിലും മറ്റുമാണ് തമ്മില്‍ കണ്ടതും കൂടുതല്‍ സമയം ഒന്നിച്ച് ചെലവിട്ടതും. പുതിയ ആള്‍ക്കാരായതുകൊണ്ട് സെറ്റില്‍ വച്ച് തമ്മില്‍ കാണുമ്പോള്‍ അധികം സംസാരിക്കുകയും ചെയ്തിരുന്നില്ല. പക്ഷേ, നിവിന്‍ ഒരു അവിസ്മരണീയമായ വ്യക്തി തന്നെയാണ്. സ്മാര്‍ട്ടാണ്. കാര്യങ്ങള്‍ മനസ്സിലാക്കാനുളള പ്രാപ്തിയുണ്ട്. സിനിമയോട് വല്ലാത്ത അഭിനിവേശവുമുണ്ട്. തെന്നിന്ത്യയ്ക്ക് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ പ്രിയങ്കരനാണ്. ഒരുപാട് വിനയമുള്ള ആളുമാണ്-ശ്രദ്ധ പറഞ്ഞു.

രണ്ടാമത്തെ ഓഡിഷനിലാണ് താന്‍ റിച്ചിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും ശ്രദ്ധ പറഞ്ഞു. ആദ്യത്തെ തവണ വന്നപ്പോള്‍ ഒരു സീനിന് 10-20 ടേക്കൊക്കെ വേണ്ടിവന്നു. എന്തായിരുന്നു പ്രശ്നമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പിന്നീട് രണ്ട് മാസം കഴിഞ്ഞാണ് സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍ വീണ്ടും വരാന്‍ പറയുന്നതും വേഷം തരുന്നതും-ശ്രദ്ധ പറഞ്ഞു.

2015 ല്‍ കോഹിനൂറിലൂടെ സിനിമാരംഗത്തെത്തിയ ശ്രദ്ധ ഈ വര്‍ഷം എട്ട് ചിത്രങ്ങള്‍ക്കാണ് കരാര്‍ ഒപ്പിട്ടത്. മണിരത്നത്തിനൊപ്പമുള്ള കാട്രു വെളിയിടെയ്ക്കും വിജയ് സേതുപതി-മാധവന്‍ ടീമിന്റെ സൂപ്പര്‍ഹിറ്റായ വിക്രം വേദയും ഉള്‍പ്പടെ അഞ്ച് ചിത്രങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു. നിവിന്‍ നായകനാവുന്ന റിച്ചി ഡിസംബര്‍ എട്ടിനാണ് തിയേറ്ററില്‍ എത്തുന്നത്.

SHARE