ലൈംഗിക ഉത്തേജനത്തിന് ഇന്ത്യക്കാര്‍ കൂടുതല്‍ വാങ്ങുന്നതു ലൂബ്രിക്കെന്റുകള്‍: സെക്സ് ടോയ്സ് വാങ്ങുന്ന പട്ടികയില്‍ ഇടം പിടിച്ച് കേരളവും, വിവരങ്ങള്‍ പുറത്ത്

മുംബൈ: സെക്സ് ടോയ്സ് വില്‍പനയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെ പട്ടിക പ്രമുഖ സെക്സ് ടോയ്സ് ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ദാറ്റ്സ് പേഴ്സണല്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് പുറത്തുവിട്ടു. മഹാരാഷ്ട്രയും മുംബൈയുമാണ് യഥാക്രമം സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും പട്ടികയില്‍ ഒന്നാമതുള്ളത്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ കര്‍ണാടക രണ്ടാമതും ബംഗാള്‍ മൂന്നാമതും തമിഴ്നാട് നാലാമതും ആന്ധ്രാപ്രദേശ് അഞ്ചാം സ്ഥാനത്തുമാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് അതിനു പിന്നില്‍. മെട്രോ നഗരങ്ങളുടെ ലിസ്റ്റ് എടുത്തുനോക്കിയാല്‍ മുംബൈയ്ക്ക് പിന്നിലായി ന്യൂഡല്‍ഹി, ബംഗളുരു, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് ആദ്യ അഞ്ചിലുള്ളത്. ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ് എന്നീ നഗരങ്ങളാണ് ആറു മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങളിലുള്ളത്.

ലൈംഗിക ഉത്തേജനം നല്‍കുന്ന വസ്തുക്കളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നതു ലൂബ്രിക്കെന്റുകളാണ് എന്ന് ഈ റിപ്പോര്‍ട്ടു പറയുന്നു. 18 ശതമാനം പേരാണ് ഇതു വാങ്ങുന്നത്. 16 ശതമാനം പേര്‍ക്കു മസാജറുകളോടാണ് താല്‍പ്പര്യം. പ്ലഷര്‍ റിങ്ങ് ആന്റ് ഡിവൈസുകള്‍ക്കു 12 ശതമാനം ആവശ്യക്കാരാണ് ഉള്ളത്. ലോകത്തിലെ സെക്ഷ്വലി ആക്റ്റിവായ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. തിരുവനന്തപുരം, പൂന, ബറോഡ എന്നി സ്ഥലങ്ങളില്‍ പുരുഷന്മാരാണു സ്ത്രീകളേക്കാന്‍ ലൈംഗിക ഉത്തേജന വസ്തുക്കള്‍ വാങ്ങുന്നത്.

ടയര്‍2 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് കൊച്ചി ഇടംപിടിച്ചിട്ടുണ്ട്. ആറാം സ്ഥാനമാണ് കൊച്ചിക്ക് ഉള്ളത്. നോയിഡ, ലക്നൗ എന്നീ നഗരങ്ങളാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. ജയ്പൂര്‍, ഗുര്‍ഗാവണ്‍, ചണ്ഡിഗഢ് എന്നീ നഗരങ്ങളാണ് ആദ്യ അഞ്ചിലുള്ളത്. ഇത്തരം നഗരങ്ങളില്‍ സെക്സ് ടോയ്സ് വില്‍പന കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തിലേറെയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ദാറ്റ്സ് പേഴ്സണല്‍ പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

SHARE