തമിഴില്‍ തരംഗമായി നിവിന്‍ പോളി

തമിഴില്‍ തരംഗമായി നിവിന്‍ പോളി. നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം റിച്ചിയുടെ ട്രെയിലര്‍ പുറത്തിറങ്ങി ഇതുവരെ പത്തൊന്‍പത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ട്രെയിലര്‍ കണ്ട് കഴിഞ്ഞു. നിവിന്‍ പോളിയുടെ മാസ് ഗെറ്റപ്പ് തന്നെയാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം.
നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരുടെ സൗഹൃദവും ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് പ്രമേയം. ലോക്കല്‍ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു. പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നു. നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനായാണ് പ്രകാശ് രാജ് എത്തുക. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവര്‍ മറ്റുതാരങ്ങളാകുന്നു. കന്നടയില്‍ സൂപ്പര്‍ഹിറ്റായ ‘ഉല്‍ടവറാ കണ്ടെന്‍തെ’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം

SHARE