ട്രെയിലറില്‍ നിറഞ്ഞ് അമല പോള്‍, ഗ്ലാമര്‍ രംഗങ്ങള്‍ക്ക് ഒട്ടും കുറവില്ല, തിരുട്ടുപയലേ 2 രണ്ടാം ട്രെയിലര്‍ പുറത്ത്

ചെന്നൈ: അമലാപോള്‍ നായികാ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് തിരുട്ടുപയലേ 2. ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ അമലയുടെ വേഷം ചര്‍ച്ചയായിരുന്നു. അമലയുടെ ഗ്ലാമര്‍ രംഗങ്ങളാണ് ചിത്രത്തിലെ പ്രധാനആകര്‍ഷണം. അമലാപോള്‍ ഇത്രയേറെ ഗ്ലാമറസായി അഭിനയിച്ചിട്ടുള്ള ചിത്രമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

നേരത്തെ ആദ്യ ട്രെയിലര്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ട്രെയിലറും തരംഗമാകുകയാണ്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ അമല പോള്‍ അതീവ ഗ്ലാാമറസായി എത്തിയത് വാര്‍ത്തയായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററിലും ഗ്ലാമര്‍ ലുക്കിലാണ് താരം എത്തിയത്.സുശി ഗണേഷന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനം തിയറ്ററുകളില്‍ എത്തും.

SHARE