മൗത്ത് വാഷും പ്രമേഹവും തമ്മില്‍ എന്താണു ബന്ധം..? ഹാര്‍വാര്‍ഡ് സര്‍വകലാശാല ഗവേഷകരുടെ കണ്ടെത്തല്‍ ഇങ്ങനെ…

ന്യുയോര്‍ക്ക്: സ്ഥിരമായി മൗത്ത്വാഷ് ഉപയോഗിക്കുന്നവരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. എല്ലാ ദിവസവും രണ്ടുനേരം മൗത്ത്വാഷ് ഉപയോഗിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.

ഇത്തരം ആന്റി ബാക്ടീരിയല്‍ ഫ്ളൂയിഡുകള്‍ വായിലെ ഉപകാരപ്രദമായ ബാക്ടീരിയകളെ നശിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. വായിലെ ഉപകാരപ്രദമായ ബാക്ടീരിടകളാണ് പൊണ്ണത്തടി. പ്രമേഹം എന്നീ രോഗങ്ങളെ ചെറുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. ഇത്തരം ബാക്ടീരിയകള്‍ക്ക് നൈട്രിക് ഓക്സൈഡ് പുറപ്പെടുവിക്കാനുള്ള കഴിവുമുണ്ട്. 55 ശതമാനമാണ് മൗത്ത്വാഷ് ഉപയോഗിക്കുന്നതിലൂടെ പ്രമേഹവും, ഗുരുതരമായ രക്താതിസമ്മര്‍ദവും ഉണ്ടാകാനുള്ള സാധ്യത.

പ്രീ ഡയബറ്റീസ് എന്നറിയപ്പെടുന്ന ഈ പ്രമേഹം മൂന്നു വര്‍ഷത്തിനുള്ളിലുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ദന്ത ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ആദ്യ പഠനമാണ് ഇതെന്നാണ് പാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. 40 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള 1206 പേരില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനങ്ങളില്‍ എത്തിയത്.

SHARE