പ്രതിഫലം കൈപറ്റിയാണോ ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതെന്ന് എം എം മണി

കട്ടപ്പന: സിപിഐക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം. മണി. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റവന്യു വകുപ്പ് റദ്ദാക്കിയ സംഭവത്തില്‍ മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്നു സിപിഐ ജില്ലാ നേതൃത്വം വിശദീകരിക്കണമെന്നും. കോണ്‍ഗ്രസിനെ സഹായിക്കാനാണു എംപിയുടെ പട്ടയം റദ്ദാക്കിയത്. ഇതു സിപിഐ മനപൂര്‍വം ചെയ്തതാണ്. ശിവരാമനല്ല, (സിപിഐ ജില്ലാ െസക്രട്ടറി) ഏതു രാമന്‍ വന്നാലും നമ്മള്‍ ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ രൂക്ഷമായ വാക്ശരങ്ങളാണു മണി പ്രയോഗിച്ചത്. കെ. കരുണാകരന്റെ കൗപീനം തിരുമ്മിയാണു ചെന്നിത്തല നേതാവായത്. എന്നാല്‍, താന്‍ നല്ല തന്തയ്ക്കുണ്ടായവനാണെന്നും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാണു നേതാവായതെന്നും മണി പറഞ്ഞു.
തിരുവഞ്ചൂരിനു ശ്രീകൃഷ്ണന്റെ നിറമാണ്. ഒരിക്കലും നേരില്‍ കണ്ടിട്ടു പോലുമില്ലാതിരുന്ന അഞ്ചേരി ബേബിയുടെ പേരില്‍ തിരുവഞ്ചൂര്‍ തന്നെ നാടുകടത്തി. എന്നിട്ടും പത്തിരട്ടി ശക്തിയില്‍ തിരിച്ചുവന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സിപിഎം കട്ടപ്പന ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസംഗം. ഈ സമയത്തു പിണറായി വിജയന്‍ വേദി വിട്ടു പോയിരുന്നു.

SHARE