തമിഴ് ചിത്രം റിച്ചിയിലെ തീം സോങ്

നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയിലെ തീം സോങ് പുറത്തിറങ്ങി. ക്ലാസിക് ആക്ഷന്‍ ചിത്രങ്ങളിലെ ഈണങ്ങളെ അനുസ്മരിപ്പിക്കുന്നു ഈ തീം സോങ്. ബി. അജനീഷ് ലോകനാഥ് ആണ് സംഗീതം ഒരുക്കിയത്. ചെന്നൈയില്‍ കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. നിവിന്‍ പോളിയുടെ പല ലുക്കുകളാണ് പാട്ടിന്റെ വിഡിയോയിലുള്ളത്. കറുത്ത ഷര്‍ട്ടും കൂളിങ് ഗ്ലാസും ചുവപ്പന്‍ കുറിയും കഴുത്തില്‍ പൂമാലയും കയ്യില്‍ തോക്കുമായി തമിഴ് നായകനായി കിടിലന്‍ ലുക്കിലാണ് നിവിന്‍ പോളി. നിവിന്‍ പോളി ആരാധകര്‍ കാത്തിരിക്കുന്നൊരു ചിത്രമാണ് റിച്ചി. ഈ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം ഗൗതം രാമചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. രക്ഷിത് ഷെട്ടിയുടേതാണു തിരക്കഥ. ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും നാട്ടിയുമാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരപ്പിക്കുന്നത്.

SHARE