സിന്ധുവിനു വീണ്ടും ഫൈനലില്‍ കാലിടറി, ഹോങ്കോങ് സൂപ്പര്‍ സീരിസില്‍ കിരീടം കൈവിട്ടു, പരാജയപ്പെട്ടത് ചൈനീസ് തായ്‌പേയിയുടെ കൗമാരതാരത്തോട്

ഹോങ്കോങ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ വനിതാ സൂപ്പര്‍ താരം പി.വി.സിന്ധു ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലില്‍ ചൈനീസ് തായ്‌പേയ് താരത്തിന് മുമ്പില്‍ അടിയറവ് പറഞ്ഞു. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ തായി സു യിങ് ആണ് ഫൈനലില്‍ സിന്ധുവിനെ പരാജയപ്പെടുത്തി കിരീടം നേടിയത്.

കഴിഞ്ഞ വര്‍ഷവും ഹോങ്കോങ് സൂപ്പര്‍സീരിസില്‍ സിന്ധുവും തായിയുമായിരുന്നു ഫൈനലില്‍. 1982ല്‍ പ്രകാശ് പദുക്കോണും 2010ല്‍ സൈന നെഹ്വാളും ഹോങ്കോങ് സൂപ്പര്‍ സിരീസ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

SHARE