ട്രെയിനില്‍ സഞ്ചരിക്കവെ കണ്‍മുന്നില്‍ വച്ച് സഹോദരിയെ കയറിപിടിച്ച മലയാളിയോട് സഹോദര്‍ ചെയ്തത്

ബാംഗ്ലൂര്‍: അപമാനിക്കാന്‍ ശ്രമിച്ച മലയാളിയെ കൈകാര്യം ചെയ്ത് സഹോദരന്‍. കര്‍ണാടക ബൈന്ദൂറില്‍ കുടുംബവുമായി ട്രെയിനില്‍ സഞ്ചരിക്കവെയാണ് മലയാളിയായ യുവാവ് സഹോദരിയെ അപമാനിക്കാന്‍ ശ്രമിക്കുന്നത്. യാസര്‍ അലി എന്ന യുവാവാണ് ഫെയ്‌സബുക്കിലൂടെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ സഹോദരിയ്ക്ക് മലയാളിയില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. തൊട്ടടുത്ത കംപാര്‍ട്ടുമെന്റില്‍ ഭാര്യയും മക്കളുമുണ്ടായിട്ടും അടുത്തിരുന്ന് സഞ്ചരിച്ച യുവതിയോട് അശ്ലീലം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെ അവസാനം കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം പൊലീസിലേല്‍പ്പിക്കാതെ വിട്ടതായാണ് പോസ്റ്റ്.

യാസര്‍ അലിയുടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും വിഡിയയോയും ചുവടെ:

ഞാനും ഭാര്യയും എന്റെ പെങ്ങളും അളിയനും കൂടി ഒരു യാത്ര പോയി വരുകയായിരുന്നു, ട്രെയിനില്‍. കര്‍ണാടകയിലെ ബൈന്ദൂര്‍ കഴിഞ്ഞ ഉടനെ ഒരു ഞരമ്പ് രോഗി പെങ്ങളെ കയറിപ്പിടിച്ചു, എന്റെ കണ്മുന്‍പില്‍ വെച്ച്. അവനെപ്പറ്റി കുറച്ച് മുന്‍പ് പെങ്ങള്‍ എന്നോട് പരാതി പറയുകയും ചെയ്തിരുന്നതിനാല്‍ ഞാന്‍ അവനെ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു, മലയാളിയാണ്. പിന്നെ ഒരു അരമണിക്കൂര്‍ ഞാനും അളിയനും അവന്റെ മേലെ നന്നായൊന്നു മേഞ്ഞു, പോലീസില്‍ ഏല്‍പ്പിക്കാന്‍ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത ബോഗിയില്‍ അവന്റെ ഭാര്യയും പെണ്‍കുട്ടിയും ഇരിക്കുന്നുണ്ടെന്നും വെറുതെ വിടണമെന്നും പറഞ്ഞ് കരഞ്ഞപ്പോള്‍ അവരെ വിളിപ്പിച്ചു.

ആ സ്ത്രീ എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു, കള്ളിന്‍മേലെ ചെയ്തു പോയതാണെന്ന് അവന്റെ ഭാര്യക്ക് മുന്‍പില്‍ കരഞ്ഞു പറഞ്ഞതോടെ അവനെ വെറുതെ വിടാന്‍ പെങ്ങളും നിര്‍ബന്ധിച്ചു്. അവസാനം അവന്റെ ഭാര്യയുടെ മുന്‍പില്‍ വെച്ച് പെങ്ങളോട് മാപ്പു പറഞ്ഞതോടെ അവനെ വിട്ടു. മഹാരാഷ്ട്രയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന തിരുവനന്തപുരംകാരനായ സുരേഷ് മാത്യു എന്നയാളാണ് ആ ഞരമ്പ് രോഗി. ടിടി വന്നു ചോദിച്ചറിഞ്ഞപ്പോള്‍ അവനെ വെറുതെ വിട്ടതാണെന്നും ഞങ്ങള്‍ക്ക് കംപ്ലൈന്റ്‌റ് ഇല്ലെന്നും പറഞ്ഞു ഒഴിവാക്കി.. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകളോട് തെമ്മാടിത്തരം ചെയ്യാന്‍ ധൈര്യപ്പെടുന്ന അവസ്ഥയില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ കാര്യം വളരെ കഷ്ട്ടമായിരിക്കും… എല്ലാവരും കരുതിയിരിക്കുക, ഒന്നിനെയും വെറുതെ വിടാതിരിക്കുക. നിയമത്തിനു വിട്ടാല്‍ ഇവന്മാരൊക്കെ നമ്മളെ നോക്കി കൊഞ്ഞനം കുത്തി ഇറങ്ങി വരും, മാക്‌സിമം വേദനയാക്കി വിടുക..

SHARE