വിവാദങ്ങള്‍ക്കു വിട, ഫിലിം ഫെയര്‍ ഫോട്ടോഷൂട്ടില്‍ ഗ്ലാമറസായി ദീപിക പദുക്കോണ്‍, ബിക്കിനി, സ്വിം സ്യൂട്ട് ചിത്രങ്ങള്‍ പുറത്ത്

മുംബൈ: ബോളിവുഡിന്റെ അഭിമാനമാണ് താര സുന്ദരി ദീപിക പദുക്കോണ്‍. പത്മാവതിയുമായി ബന്ധപ്പെട്ട വിവാദം കത്തിപടരുമ്പോഴാണ് ദീപികയുടെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫിലിം ഫെയറിനുവേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ ഗ്ലാമറസായാണ് ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ദീപിക ഫാന്‍സ് തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ശ്രീലങ്കന്‍ പ്രകൃതി സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കിടിലന്‍ ഫോട്ടോഷൂട്ട്. ബിക്കിനിയിലും സ്വിം സ്യൂട്ടിലുമുള്ള ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് ദീപിക എത്തുന്നത്. സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും അതീവ സുന്ദരിയായി എത്താന്‍ ശ്രദ്ധ വയ്ക്കാറുള്ള ദീപികയുടെ സെക്സി ഫോട്ടോഷൂട്ട് കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍.

ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എറിക്കൊസ് ആന്‍ഡ്രൂ ആണ് ദീപികയുടെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. ബോളിവുഡ് സ്റ്റൈലിസ്റ്റ് ഷാലീന്‍ നഥാനിയാണ് ഫോട്ടോഷൂട്ടിനായി ദീപികയെ അണിയിച്ചൊരുക്കിയത്.

SHARE