കട്ട ലോക്കല്‍ ട്രെയ്ലറുമായി റിച്ചി, തകര്‍പ്പന്‍ ലുക്കില്‍ നിവിന്‍ പോളി, വിക്രം വേദയ്ക്കുശേഷം ശ്രദ്ധ ശ്രീനാഥ് വീണ്ടും സ്‌ക്രീനില്‍

ചെന്നൈ: മലയാളി പ്രേക്ഷകരും തമിഴകവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന റിച്ചി. ഗൗതം രാമചന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന റിച്ചിയുടെ കട്ട ലോക്കല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. ഡിസംബര്‍ എട്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

പ്രൊഫഷണല്‍ റൗഡിയുടെ മാസ്സ് പരിവേഷവുമായാണ് റിച്ചിയില്‍ നിവിന്‍ എത്തുന്നത് നിവിനെ കൂടാതെ നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രക്ഷിത്ത് ഷെട്ടി തിരക്കഥ രചിച്ച ‘റിച്ചി’ സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്.

‘ഉല്‍ടവറാ കണ്ടെന്‍തെ’ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്കാണിത്. നിവിന്‍ പോളി ചിത്രമായ ‘നേരം’ മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിവിന്‍ ചിത്രമായ ‘പ്രേമം’ തമിഴ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ടോളിവുഡില്‍ തരംഗമായി മാറുകയും ചെയ്തു. മികച്ച വിജയങ്ങള്‍ക്ക് ശേഷമാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രവുമായി നിവിന്‍ എത്തുന്നത്.

SHARE