മാനുഷി ചില്ലര്‍ മിസ് വേള്‍ഡ് ഫൈനലില്‍ അണിഞ്ഞ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടരുത്….,കൂടെ കിട്ടിയ കിരീടത്തിന്റേയും

ഇളം പിങ്ക് നിറത്തിലുള്ള ഗൗണും അണിഞ്ഞ് നിറഞ്ഞ പുഞ്ചിരി തൂകി സ്റ്റേജില്‍ നിറഞ്ഞ് നിന്ന മാനുഷി ചില്ലര്‍ അത്രപെട്ടെന്നൊന്നും കണ്ണില്‍ നിന്ന് മാഞ്ഞുകാണില്ല. മാനുഷി ചില്ലാര്‍ എന്ന ഇരുപതുകാരിയെ കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ വന്ന് പോയെങ്കിലും ഇന്ന് വൈറലായിരിക്കുന്നത് മാനുഷി അണിഞ്ഞ ഗൗണിന്റെ വില വിവരമാണ്.

പ്രശസ്ഥ ഡിസൈനര്‍മാരായ ഫല്‍ഗുണിയും ഷെയിന്‍ പീകോക്കുമാണ് ഈ അതിമനോഹര ഗൗണിന് രൂപം നല്‍കിയത്. മാനുഷിക്ക് മാത്രമായി തയ്യാറാക്കിയതാണ് ഈ ഗൗണ്‍. ഇതിന് സമാനമായ മറ്റൊരു ഗൗണിന്റെ വില 5 ലക്ഷമാണ് മിസ് വേള്‍ഡ് ഫൈനലിന് പുറമെ മറ്റ് റൗണ്ടുകളില്‍ മനീഷ് മല്‍ഹോത്ര, അബു ജാനി സന്ദീപ് ഖോസ്ല എന്നിവരുടെ വസ്ത്രങ്ങളാണ് മാനുഷി അണിഞ്ഞത്.മിസ് വേള്‍ഡായ മാനുഷിക്ക് ലഭിച്ച ലോക സുന്ദരി വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ജനം. 7,50,00 ഡോളറാണ് ഇതിന്റെ വില

SHARE