ഇങ്ങനെ കളിച്ചാല്‍ താരങ്ങള്‍ ചത്തുപോകും; കളിക്കാര്‍ക്ക് വിശ്രമം വേണം; ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് വിരാട് കോഹ്ലി (വീഡിയോ)

India's captain Virat Kohli attends a news conference ahead of their first test cricket match against England in Rajkot, India, November 8, 2016. REUTERS/Amit Dave

മുംബൈ: കളിക്കാര്‍ക്ക് വേണ്ടത്ര വിശ്രമം അനുവദിക്കാത്തതില്‍ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി. ആസൂത്രണത്തിലെ പാളിച്ച കളിക്കാരുടെ പ്രകടനത്തെ ബാധിച്ചു. ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും മുന്പ് രണ്ടു ദിവസം മാത്രമാണ് വിശ്രമം ലഭിക്കുന്നതെന്നും നാഗ്പുരില്‍ വാര്‍ത്താസമ്മേളനത്തില്‍ കോഹ്ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ മത്സര സാഹചര്യങ്ങളെ കുറിച്ച് മനസിലാക്കാനുള്ള അവസരം ലഭിക്കുന്നില്ല. ഒരു മാസം ലഭിച്ചിരുന്നെങ്കില്‍ മികച്ച രീതിയില്‍ ഒരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമായിരുന്നു. വിദേശത്ത് മികച്ച പ്രകടനം നടത്താത്തതിന്റെ പേരില്‍ കളിക്കാരെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. എന്നാല്‍ മത്സരത്തിന് സജ്ജരാകാനുള്ള സമയം കളിക്കാര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന കാര്യം എല്ലാവരും അവഗണിക്കുകയാണെന്നും കോഹ്ലി പറഞ്ഞു.

Captain Virat Kohli addresses the media in Nagpur ahead of the 2nd Test against Sri Lanka #INDvSL

Posted by Indian Cricket Team on Wednesday, November 22, 2017

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കാര്‍ക്ക് തങ്ങളെ തന്നെ സജ്ജരാക്കാനുള്ള അവസരമാണ്. എല്ലാവരും പെട്ടെന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പറയുന്നില്ല. രണ്ടോ മൂന്നോ ഇന്നിംഗ്‌സ് കഴിയുമ്പോള്‍ ആത്മവിശ്വാസം നേടിയെടുക്കാമെന്നും കോഹ്ലി പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഒരുക്കിയ പിച്ചിനെയും അദ്ദേഹം വിമര്‍ശിച്ചു. ബൗണ്‍സുള്ള പിച്ചാണ് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചില്ലെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

SHARE