ആരാധകരെ പ്രണയത്തിലാഴ്ത്താന്‍ ജാക്കും റോസും വീണ്ടും എത്തുന്നു: ടൈറ്റാനിക്കിന്റെ ട്രെയിലറെത്തി

എക്കാലത്തെയും മികച്ച ലോക സിനിമകളിൽ ഒന്നായ ടെറ്റാനിക് വീണ്ടും എത്തുന്നു. ജെയിംസ് കാമറൂണ്‍ ഒരുക്കിയ ഈ ചിത്രം 11 ഓസ്‌കാര്‍ പുരസ്‌കാരങ്ങളോളം നേടിയിരുന്നു. ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ടൈറ്റാനിക്കിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഏറ്റവും പുതിയ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനൊരുങ്ങുകയാണ്. ടെറ്റാനിക് പുറത്തിറങ്ങിയതിന്‍റെ 20ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രം വീണ്ടും പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ പുതിയ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

ആര്‍.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്‍റെ ദുരന്തത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തതിനൊപ്പം ജെയിംസ് കാമറൂണ്‍ തന്നെയാണ് കഥയും, തിരക്കഥയും, സഹനിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിസമ്പര്‍ ഒന്നിന് ചിത്രം വീണ്ടും തീയേറ്ററുകളിലെത്തും.

SHARE