സ്ത്രീകളാണ് മികച്ച ഡ്രൈവര്‍മാര്‍, വാഹനമോടിക്കുമ്പോള്‍ പുരുഷന്‍മാരുടെ ശ്രദ്ധ പതറും, പക്ഷേ സ്ത്രീകളുടെ ശ്രദ്ധ പതറില്ലെന്നു പഠനറിപ്പോര്‍ട്ട്

ന്യുയോര്‍ക്ക്: സ്ത്രീകള്‍ക്കു പുരുഷന്‍മാരേക്കാള്‍ മികച്ച ഡ്രൈവര്‍മാരെന്നു പഠനം. സ്ത്രീകള്‍ക്കു തങ്ങളുടെ ശ്രദ്ധപതറല്‍ പിടിച്ചുനിര്‍ത്താന്‍ കഴിവു കൂടുതലുണ്ടെന്നു റിപ്പോര്‍ട്ടിലെ നിഗമനം.

വാഹനമോടിക്കുമ്പോള്‍ സ്ത്രീകളുടെ ശ്രദ്ധ വ്യതിചലിക്കാന്‍ സാധ്യത കുറവാണെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ഇകണോമിക്‌സ് ഇന്‍ നോര്‍വേയിലെ ഗവേഷകയായ ഓല ജൊഹാന്‍സണ്‍ നടത്തിയ പഠനത്തില്‍ വെളിപ്പെടുന്നത്. ഓലയുടെ പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഫ്രണ്ടിയേഴ്‌സ് ഇന്‍ സൈക്കോളജി എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ഒരു വലിയ സംഘത്തെയും മുതിര്‍ന്നവരുടെ വലിയ സംഘത്തെയും താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. യുവാക്കള്‍, ബഹിര്‍മുഖര്‍, സ്ഥിരമായി വാഹനമോടിക്കുന്നവര്‍ തുടങ്ങിയവര്‍ക്കു വാഹനമോടിക്കുന്നതിനിടിടെ ശ്രദ്ധ പതറുന്നതായി കാണാന്‍ കഴിയുന്നുണ്ടെന്നു പഠനത്തില്‍ പറയുന്നു.

SHARE