മാനുഷി ചില്ലറിനെ വെറും ‘ചില്ലറയാക്കി’, ശശി തരൂരിന് വനിതാ കമ്മീഷന്‍ നോട്ടീസ്, മോദിയെ ട്രോളിയത് ശശി തരൂരിനു ബൂമറാംഗായി

ന്യൂഡല്‍ഹി: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ചില്ലറിനെ അപമാനിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരിന് വനിതാ കമ്മീഷന്‍ നോട്ടീസ്.

മാനുഷി ഛില്ലറിന്റെ ചരിത്ര നേട്ടത്തെ മാനുഷിയുടെ ഛില്ലര്‍ എന്ന് പേര് ‘ചില്ലറ’ നേട്ടമായി താരതമ്യം ചെയ്ത് നടത്തിയ ട്വീറ്റിനെതിരെയാണ് ദേശീയ വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ട് നിരോധനത്തിലൂടെ ബി.ജെ.പിക്കാര്‍ എന്ത് മണ്ടത്തരമാണ് കാണിച്ചത്. ഇന്ത്യന്‍ കാശ് ആണ് ലോകം മുഴുവന്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇപ്പോള്‍ തന്നെ കണ്ടില്ലെ നമ്മുടെ ഛില്ലര്‍ ലോകസുന്ദരി പട്ടം നേടിയത് എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

ശശി തരൂരിന്റെ ട്വീറ്റ് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. മാനുഷിയെ അപമാനിക്കുകയാണ് തരൂര്‍ ചെയ്തതെന്നാണ് ആരോപണം. തരൂരിനെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. പിന്നാലെ തരൂരിന് നോട്ടീസും അയച്ചു.

എന്നാല്‍ ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് മാപ്പപേക്ഷ നടത്തി തരൂര്‍ രംഗത്തെത്തി. താന്‍ ഒരു തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തരൂര്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ലോകസുന്ദരി മത്സരത്തില്‍ അമ്മയെക്കുറിച്ച് മാനുഷി ചില്ലാര്‍ നല്‍കിയ മറുപടിയെ മറ്റൊരു ട്വീറ്റില്‍ തരൂര്‍ അഭിനന്ദിച്ചിരുന്നു.

SHARE