പിറന്നാള്‍ ദിനത്തില്‍ നയന്‍താരയ്ക്കു സുഹൃത്തുക്കളുടെ സര്‍പ്രൈസ്, തിരികെ സര്‍പ്രൈസ് സമ്മാനവുമായി നയന്‍സ്, ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയ്ക്ക് കഴിഞ്ഞദിവസം പിറന്നാളായിരുന്നു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെയായി താരം പിറന്നാള്‍ ആഘോഷമാക്കി.

സുഹൃത്തുക്കള്‍ സര്‍പ്രൈസായി ബെര്‍ത്ത് ഡേ പാര്‍ട്ടി ഒരുക്കിയാണ് നയന്‍താരയെ ഞെട്ടിച്ചത്. നയന്‍താര അഭിനയിക്കുന്ന പുതിയ ചിത്രമായ ‘വേലെക്കാരന്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകരും ‘ഇമയ്ക്ക നൊടികള്‍’ ടീം പ്രവര്‍ത്തകരും നയന്‍താരയുടെ പിറന്നാള്‍ ആഘോഷിച്ചു.

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സന്തോഷം പകരുന്ന മറ്റൊന്നുമുണ്ടായി. നയന്‍താരയുടെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.

മുത്തുകുമാര്‍ അയ്യപ്പന്‍ പകര്‍ത്തിയ 6 ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ആരാധകരുടെ മനം കവരുന്നതാണ് നയന്‍സിന്റെ ഓരോ ചിത്രവും.

SHARE