ബിരിയാണി ഉണ്ടാക്കാനറിയാത്ത ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്‌ കേട്ടാല്‍ ഞെട്ടും

വാറങ്കല്‍: ഒരു ബിരിയാണിയുടെ പേരില്‍ തകര്‍ന്നത് ഒരു കുടുംബം. ഭര്‍ത്താവിന് എറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ബിരിയാണി. എന്നാല്‍ ഭാര്യയ്ക്കാവട്ടെ അത് ഉണ്ടാക്കാന്‍ അറിയില്ലതാനും.ബിരിയാണി ഉണ്ടാക്കി തരാന്‍ ഭര്‍ത്താവ് ഭാര്യടോയ് ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ബിരിയാണി ഉണ്ടാക്കനറിയില്ലെന്ന് ഭാര്യ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ബിരിയാണി ഉണ്ടാക്കറിയാത്ത ഭാര്യയെ തനിക്ക് വേണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ബിരിയാണി ഉണ്ടാക്കാനറിയാത്തതിന്റെ പേരില്‍ ഭര്‍ത്താവ് വീട്ടില്‍ തന്നെ വീട്ടില്‍ നിന്ന്് പുറത്താക്കിയെന്ന പരാതിയുമായി ഭാര്യ രംഗത്ത് എത്തിയോതോടെയാണ് സംഭവം പുറത്ത് അറിയിന്നത്. കമ്പ്യൂട്ടര്‍ എഞ്ചിനിയറായ രാജേന്ദ്ര പ്രസാദ് എന്ന യുവാവാണ് ബിരിയാണിയുടെ പേരില്‍ ഭാര്യ മാനസയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കി തരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് ഉണ്ടാക്കാന്‍ തനിക്കറിയില്ലെന്ന് ഭാര്യ അറിയിച്ചു. ഇതോടെ ഇയാള്‍ ഭാര്യയെ വീടിന് പുറത്താക്കി. വീടിന് പുറത്ത് മാനസ നിരാഹാര സമരം തുടങ്ങിയെങ്കിലും ബിരിയാണി ഉണ്ടാക്കാനറിയാത്തവള്‍ക്ക് വീട്ടില്‍ സ്ഥാനമില്ലെന്ന വാശിയിലാണ് യുവാവ്.
മാനസയുടെ അവസ്ഥ അറിഞ്ഞ അയല്‍ക്കാരും സ്ത്രീ സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടു. മാനുഷിക പരിഗണന പോലും നല്‍കാതെ ഇറക്കിവിട്ട ഭര്‍ത്താവിനെതിരെ മാനസ പോലീസില്‍ പരാതിയും നല്‍കി. സംഭവ ദിവസം ഇയാള്‍ മദ്യപിച്ചാണ് വീട്ടിലെത്തിയതെന്നും അകാരണമായി വാക്കേറ്റം നടത്തുകയും ഉപദ്രവിക്കുകയുമായിരുന്നു.
ബിരിയാണിയുടെ പേരിലാണ് ഇറക്കി വിട്ടതെങ്കിലും സ്ത്രീധനം ചോദിച്ചും തന്നെ എപ്പോഴും മര്‍ദ്ധിക്കാറുണ്ടായിരുന്നെന്നും മാനസ പറഞ്ഞു. പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും രാജേന്ദ്രയും കുടുംബവും വഴങ്ങിയില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ പേരില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു.

SHARE