19 കാരിയുടെ കന്യകാത്വം വിറ്റുപോയത് മോഹവിലയില്‍….. : 17 കോടി രൂപ വിലയിട്ട് ബിസിനസുകാരന്‍….

യുഎസിലെ ഗിസെല്ലെ എന്ന 19കാരി മോഡല്‍ ഇത്തരത്തില്‍ കന്യകാത്വം ലേലം ചെയ്തപ്പോള്‍ ദുബൈയിലെ ബിസിനസുകാരന്‍ ഓഫര്‍ ചെയ്തിരിക്കുന്നത് 33 ദശലക്ഷം പൗണ്ടാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇന്ത്യന്‍ രൂപ 16.9 കോടി വരും.രണ്ടാമത് ഏറ്റവും വലിയ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ഒരു ഹോളിവുഡ് നടനാണ്. ഇദ്ദേഹം 2.1 മില്യണ്‍ പൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ വെബ്സൈറ്റായ സിന്‍ഡ്രെല്ല എസ്‌കോര്‍ട്സിലൂടെയാണ് ഗിസെല്ലെ തന്റെ കന്യകാത്വം ലേലത്തിന് വച്ചിരുന്നത്.

ഇതിലൂടെ തന്റെ സ്വപ്നം സഫലമാകാന്‍ പോകുന്നുവെന്നും ഈ പണം തന്റെ കോളജ് ഫീസ് കൊടുക്കാനും പുതിയൊരു വീട് വാങ്ങാനും ലോകം ചുറ്റാനും ഉപയോഗിക്കുമെന്നും യുവതി വെളിപ്പെടുത്തുന്നു. ഇത്രയും തുക ലേലത്തിലൂടെ ലഭിക്കുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നാണ് ഗിസെല്ലെ പറയുന്നത്. സ്ത്രീകള്‍ തങ്ങളുടെ കന്യകാത്വം വില്‍ക്കുന്നതിനെതിരെ ഉയര്‍ന്ന് വന്ന പ്രതിഷേധം കണ്ട് താന്‍ ഞെട്ടിപ്പോയെന്നും യുവതി പറയുന്നു. ഇതൊരു വിമോചനമാണെന്നും തന്റെ ശരീരവുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാനും സ്ത്രീക്ക് സാധിക്കേണ്ടതുണ്ടെന്നും വിമര്‍ശകരെ പേടിച്ച് കൊണ്ടുള്ള ഒരു ലൈംഗിക ജീവിതം തനിക്ക് അസാധ്യമാണെന്നും ഗിസെല്ലെ പ്രതികരിക്കുന്നു.

SHARE