ചൈന ഓപ്പൺ സൂപ്പർ സീരീസ്; പിവി സിന്ധു ക്വാർട്ടറിൽ പുറത്തായി

ന്യൂഡൽഹി: ഇന്ത്യയുടെ പിവി സിന്ധു ചൈന ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയറിൽ നിന്ന് പുറത്തായി. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ യുവതാരമായ ഗാവോ ഫാങ‍്‍ജേയോട് തോറ്റാണ് സിന്ധു പുറത്തായത്. ഇതോടെ ചൈന ഓപ്പണിലെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.

11-21, 10-21 എന്ന് സ്കോറിനാണ് ലോക രണ്ടാം നമ്പ‍ർ താരത്തിൻെറ പരാജയം. രണ്ടാം റൗണ്ടിൽ ചൈനീസ് താരം ഹാൻ യൂവിനെ 21-15, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു ക്വാ‍‍ർട്ടറിൽ കടന്നത്.

നേരത്തെ സൈന നെഹ്‍വാളും എച്ച്.എസ് പ്രണോയും ടൂർണമെൻറിൽ നിന്ന് പുറത്തായിരുന്നു. രണ്ടാം റൗണ്ടിലാണ് ഇരുവരും തോറ്റ് പുറത്തായത്.

SHARE