“ഹര ഹര മഹാദേവ” …….അശ്ലീല സൈറ്റുകള്‍ തടയാന്‍ പുതിയ ആപ്പ് വരുന്നു

വാരാണസി : ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ അശ്ലീല സൈറ്റുകള്‍ വരുന്നത് തടയാന്‍ പുതിയ ആപ്പ് വരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഓഫ് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ന്യൂറോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആപ്പിന് പിന്നില്‍. “ഹര ഹര മഹാദേവ” എന്നു പേരിട്ടിരിക്കുന്ന ആപ്പ് ആറു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ബനാറസ് ഹിന്ദു സര്‍വകലാശാല ന്യൂറോളജി വിഭാഗം തലവന്‍ ഡോ. വിജയ് നാഥ് മിശ്ര അറിയിച്ചു.

ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്യുമ്പോള്‍, അശ്ലീല സൈറ്റുകള്‍ അടക്കം നിരവധി അനാവശ്യ സൈറ്റുകള്‍ ഉയര്‍ന്നുവരിക പതിവാണ്. എന്നാല്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന വെബ്‌സൈറ്റ് ബ്ലോക്കര്‍, ഇന്റര്‍നെറ്റ് ഫില്‍ട്ടര്‍ സര്‍വീസ് എന്നിവ വഴി, അശ്ലീല സൈറ്റുകള്‍ കടന്നുവരുമെന്ന ഭയമില്ലാതെ നെറ്റ് സര്‍ഫ് ചെയ്യാനാകും. ഇതിനായി തങ്ങളുടെ ആപ്പ് ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് ഡോ. വിജയ് നാഥ് മിശ്ര പറഞ്ഞു. പോണോഗ്രാഫി, വയലന്‍സ്, അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയത് തുടങ്ങിയവ തടയാനാകുന്ന തരത്തിലാണ് “ഹര ഹര മഹാദേവ” എന്ന ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ആപ്പിന് 3800 ഓളം തിരിച്ചറിയപ്പെടാത്ത സൈറ്റുകള്‍ തടയാനാകും.

SHARE