പ്രാകീസിനിടയില്‍ പന്ത് മാധ്യമപ്രവര്‍ത്തകന്റെ നെറ്റിയില്‍ കൊണ്ടു ; ഓടിയെത്തി പരിചരിച്ച് വിരാട് കൊഹ്ലി

കൊല്‍ക്കത്ത ; കൊഹ്ലിക്ക് ദേഷ്യം പിടിക്കാന്‍ മാത്രമല്ല, സ്നേഹിക്കാനുമറിയാം.തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ന്യൂസലിന്‍ഡ് മൂന്നാം ട്വന്റി-20യില്‍ കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കി കൊഹ്ലി ഈ സ്നേഹം കാണിച്ചതാണ്. ടീം ബസ്സില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിനിടയിലായിരുന്നു തന്നെ കാത്തു നിന്ന കുഞ്ഞു ആരാധകരോടൊപ്പം കൊഹ്ലി സമയം ചിലവഴിച്ചത്.

എന്നാല്‍ ഇത്തവണ കൊഹ്ലിയുടെ സ്നേഹവും കരുതലും ലഭിച്ചത് ഒരു മാധ്യമപ്രവര്‍ത്തകനാണ്. പരിശീലനത്തിനിടയില്‍ പന്ത് നെറ്റിയില്‍ കൊണ്ട മാധ്യമപ്രവര്‍ത്തകന് അടുത്തേക്ക് കൊഹ്ലി ഓടിയെത്തുകയായിരുന്നു. ഉടനെത്തന്നെ കൊഹ്ലി ഇന്ത്യന്‍ ടീം ഫിസിയോയെയും വിളിച്ചു. മാധ്യമപ്രവര്‍ത്തകന് ശരിയായ ചികിത്സ ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗ്രൗണ്ട് വിട്ടത്.
മുഹമ്മദ് ഷമിയെറിഞ്ഞ പന്ത് കൊഹ്ലിയുടെ ബാറ്റില്‍ തൊടാതെ നെറ്റും കടന്ന് മാധ്യമപ്രവര്‍ത്തകന്റെ നെറ്റിയില്‍ ഇടിക്കുകയായിരുന്നു.

SHARE