എന്റെ ശരീരത്തിനു വിശ്രമം വേണമെന്ന് എനിക്കു തോന്നുമ്പോള്‍ ഞാനത് ആവശ്യപ്പെടും , ഞാന്‍ ഒരു റോബോട്ടല്ല: വിരാട് കോഹ്ലി

മുംബൈ: വിശ്രമം വേണമെന്നു തോന്നിയാല്‍ ബിസിസിഐയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നായകന്‍.

തീര്‍ച്ചയായും എനിക്കും വിശ്രമം വേണം. എന്റെ ശരീരത്തിനു വിശ്രമം വേണമെന്ന് എനിക്കു തോന്നുന്‌പോള്‍ ഞാനത് ആവശ്യപ്പെടും. ഞാന്‍ ഒരു റോബോട്ടല്ല. എന്റെ ചര്‍മം കീറി നോക്കിയാല്‍ ചോര പൊടിയുന്നതു കാണാം- കോഹ്ലി മാധ്യമങ്ങളോടു പറഞ്ഞു. ഫീല്‍ഡില്‍ ആവശ്യപ്പെടുന്നതിലും കൂടുതല്‍ സമര്‍പ്പണം നടത്തുന്നവര്‍ക്ക് വിശ്രമം ആവശ്യമാണെന്നും ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കിയതിനെ സംബന്ധിച്ച ചോദ്യത്തിനു കോഹ്ലി മറുപടി നല്‍കി.

ലങ്കയ്‌ക്കെതിരായ പരന്പരയില്‍ തനിക്കു വിശ്രമം വേണമെന്നു കോഹ്ലി ബിസിസിഐയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ.പ്രസാദ് തള്ളി. അതേസമയം, ബോളിവുഡ് നടിയും പ്രണയിനിയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം സമയം ചെലവഴിക്കാനാണ് കോഹ്ലി വിശ്രമം ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

SHARE