സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണതയെന്ന് ശ്രീ ശ്രീ രവിശങ്കര്‍, മണ്ടത്തരം വിളമ്പാതെ ഒാടിക്കോളാന്‍ സോനം കപൂര്‍; ഹോമോസെക്ഷ്വാലിറ്റിയുടെ പേരില്‍ ട്വിറ്ററില്‍ വാക്‌പോര്

മുംബൈ: സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണത മാത്രമാണെന്ന ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി സോനം കപൂര്‍.

സ്വവര്‍ഗാനുരാഗം ജന്മനാ ഉണ്ടാകുന്നതാണെന്നും അത് മാറ്റാന്‍ കഴിയുന്നതാണ് എന്നു ആരെങ്കിലും പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും സോനം വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇരുവരെയും പിന്തുണച്ച് ട്വിറ്ററും വിഷയം ഏറ്റെടുത്തിട്ടുണ്ട്.

നേരത്തെ സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണത മാത്രമാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ജെ.എന്‍.യുവില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേയാണ് രവിശങ്കര്‍ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം വെളിവാക്കിയത്.

SHARE