ശാരീരിക വേദനയെക്കാള്‍ വേദനിപ്പിച്ചത് മാനസികപീഡനം… പിതാവിനെതിരേ ഗുരുതര ആരോപണങ്ങളുമായി ടെന്നീസ് താരം ജെലീന ഡോകിച്ച്

സിഡ്‌നി: ചെറുപ്പം മുതല്‍ പിതാവായ ദമിര്‍ ഡോകിച്ച് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മുന്‍ വിംബിള്‍ഡന്‍ സെമിഫൈനലിസ്റ്റ് ജെലീന ഡോകിച്ച്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിലാണ് പരിശീലകന്‍ കൂടിയായിരുന്ന ദമിര്‍ ഡോക്കിച്ച് നിരന്തരം മര്‍ദിച്ചിരുന്ന വിവരം ജെലീന വെളിപ്പെടുത്തിയത്.

സിഡ്‌നി: പിതാവിന്റെ ശാരീരിക പീഡനം സഹിക്കാന്‍ വയ്യാതെ താന്‍ വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് ജെലേന ഡോകിച്ച് നേരത്തെ, വെളിപ്പെടുത്തിയിരുന്നു. പിതാവ് ദമിറിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ 2002ലാണ് ജെലേന വീടുവിട്ടിറങ്ങിയത്.

നിരന്തരം മുടിയിലും ചെവിയിലും പിടിച്ച് വലിച്ചിരുന്നതായും മുഖത്ത് അടിച്ചിരുന്നെന്നും ആത്മകഥയില്‍ പറയുന്നു. പിതാവിന്റെ ക്രൂരത കാരണം തനിക്ക് കരിയറില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും അക്കാലത്ത് താന്‍ മാനസികമായി വളരെ തകര്‍ന്ന നിലയിലായിരുന്നുവെന്നും ജെലേന വ്യക്തമാക്കി. മോശം പെരുമാറ്റത്തിന് ജയില്‍ ശിക്ഷയും ടെന്നീസ് മത്സരങ്ങളില്‍ നിന്ന് വിലക്കും ലഭിച്ച് കുപ്രസിദ്ധി നേടിയ ആളാണ് ദമിര്‍ ഡോകിച്ച്.

ടെന്നീസ് കളിച്ചു തുടങ്ങിയ ദിനം മുതല്‍ പിതാവ് മര്‍ദിച്ചിരുന്നു. ശാരീരിക വേദനയെക്കാള്‍ മുറിവേല്‍പിച്ചത് പിതാവില്‍ നിന്നേല്‍ക്കേണ്ടി വന്ന മാനസിക പീഡനമാണെന്നും ആത്മകഥയിലുണ്ട്.

SHARE