ദിലീപും കാവ്യയും മീനാക്ഷിയും ക്ഷേത്രദര്‍ശനത്തിന്, ദിലീപ് വീണ്ടും ലൊക്കേഷനില്‍, കമ്മാരസംഭവം ഷൂട്ടിംഗ് വീണ്ടും തുടങ്ങി

കൊച്ചി: നടന്‍ ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ അദ്ദേഹം ജോയിന്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.

തേനിയിലും ചെന്നൈയിലും എറണാകുളത്തും തിരുവനന്തപുരത്തുമായി അവശേഷിക്കുന്ന ചിത്രീകരണത്തില്‍ ദിലീപും സിദ്ധാര്‍ത്ഥും പങ്കെടുക്കുന്ന രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കാനുള്ളത്. നമിതാ പ്രമോദാണ് നായിക.

മുരളി ഗോപിയാണ് കമ്മാരസംഭവത്തിന്റെ രചന നിര്‍വഹിക്കുന്നത്. മുരളിഗോപി ചിത്രത്തില്‍ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുമുണ്ട്. തമിഴ് താരം സിദ്ധാര്‍ത്ഥും നായകതുല്യമായ വേഷമവതരിപ്പിക്കുന്നുണ്ട്. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് കമ്മാരസംഭവത്തില്‍ അവതരിപ്പിക്കുന്നത്.

SHARE