പ്രചാരണം മാത്രം പോരാ, നന്നായി ഭരിക്കാന്‍ അറിയണം… മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഇക്കണോമിസ്റ്റ് വാരിക, മാധ്യമപ്രവര്‍ത്തനം അടിച്ചമര്‍ത്തപ്പെടുന്നെന്നും വിമര്‍ശനം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ പ്രചാരണം മാത്രം പോരാ നന്നായി ഭരിക്കാന്‍ അറിയാമെന്ന് കാണിച്ചു കൊടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിദേശ മാധ്യമം. ദ ഇക്കോണമിസ്റ്റ് ആണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ജിഎസ്ടിയും, നോട്ട് അസാധുവാക്കലും, രാഷ്ട്രീയ ലക്ഷ്യത്തിനായി ഭരണതലത്തില്‍ സ്വീകരിക്കുന്ന നയങ്ങളും മോദി പ്രഭാവത്തെ ഇല്ലാതാക്കിയെന്നും, അദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചതായുമാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വാരിക ദി ഇക്കണോമിസ്റ്റ് പറയുന്നത്.

നേരത്തെ വിദേശ മാധ്യമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയിരുന്നു. ഇത് അവസാനിപ്പിക്കുന്നതിന് തെളിവ് കൂടിയാണ് ഈ വിമര്‍ശനം. മോദിയുടെ ഇതുവരെയുള്ള ഭരണത്തില്‍ തൊഴിലില്ലായ്മയ്ക്ക് കാരണമായെന്ന ബോധ്യത്തില്‍ എത്തിയിരിക്കുകയാണ് വിദേശ മാധ്യമങ്ങള്‍. സാമ്പത്തിക മേഖല തന്നെ നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് മോദി സര്‍ക്കാരിന്റെത്.

മാധ്യപ്രവര്‍ത്തനം പോലും ഭയക്കുന്നുണ്ട്. ബിജെപി പ്രസിഡണ്ട് അമിത് ഷായുടെ മകന്റെ ബിസിനസ് സംബ്ധിച്ച് ചോദ്യമുന്നയിച്ചവരെ നിയമ നടപടികളില്‍ കുരുക്കുന്നു. മോദിയെ അനുകരിക്കുന്ന തമാശക്കാര്‍ക്ക് അവസരം നിഷേധിക്കുന്നു. ശരിയായ വിമര്‍ശനം അനുവദിക്കാത്തതിനാല്‍ മോദിയുടെ നയങ്ങളും നിര്‍ദേശങ്ങളും ഫലപൂര്‍ത്തിയിലെത്തുന്നില്ലെന്നും ദ ഇക്കോണമിസ്റ്റ് പറയുന്നു.

SHARE